Wednesday, June 18, 2025

കാസർകോട് നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷ കർണാടകയിൽ വിൽക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

Must Read

കാസർകോട്: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന് സമീപം വ്യാഴ്ച്ച രാത്രി നിര്‍ത്തിയിട്ടതായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെയാണ് ഓട്ടോ കവര്‍ന്നതായി അറിയുന്നത്. അതിനിടെ മംഗളൂരു കുദ്രോളിയില്‍ വില്‍ക്കാന്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമദിന് കര്‍ണാടകയില്‍ പത്തോളം കേസുകളും മഞ്ചേശ്വരത്ത് ഏഴ് കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img