Thursday, June 19, 2025

യുവ കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽ

Must Read

കാസർക്കോട്: കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് വീട്ടില്‍ നിന്നിറങ്ങിയ സനീഷ് രാത്രി വൈകിയിട്ടും തിരിച്ചു വരാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയില്‍ റബ്ബര്‍ തോട്ടത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സനീഷിന്റെ ഡയറിയില്‍ ആത്മഹത്യി സൂചന കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സർക്കാർ കരാര്‍ ജോലികള്‍ ഉൾപ്പെടെ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ആത്മഹത്യകാരണം വ്യക്തമല്ല. ടി. ശ്രീധരന്‍ നായരുടെയും കെ. ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: പുഷ്പാവതി, സിനോജ് കുമാർ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img