കുന്ദമംഗലം: സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിനർഹനായ ലക്ഷദ്വീപ് പോലീസ് കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് മേധാവി വി. അജിത് കുമാറിനെ കുന്ദമംഗലം ഹൈസ്കൂൾ ഒപ്പം 81ബാച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എൻ. സതീശൻ അധ്യക്ഷത വഹിച്ചു. അസി. പോലീസ് കമ്മീഷണർ കെ. സുദർശനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പദവി സ്ഥായിയല്ലെന്നും സേവനത്തിനായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വി അജിത് കുമാറിന് അസി. കമ്മീഷണർ ഉപഹാരം സമ്മാനിച്ചു. ബാബു നെല്ലൂളി, കെ. സുരേഷ് ബാബു, ലാലി കെ. ടി, എം. കെ മോഹൻദാസ്, കെ. സ്വാമിനാഥൻ, പി. പവിത്രൻ, സി. ശിവദാസൻ, വി. പ്രേമരാജൻ, പി യഹിയ, പി. എം. ഷൈലജ ദേവി, എം. വേണു സംസാരിച്ചു. കെ. വി. സുനിൽകുമാർ സ്വാഗതവും ഐ. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.