Thursday, June 19, 2025

സനത്‌ സൂര്യക്ക്‌ ദേശീയ അംഗീകാരം

Must Read

നരിക്കുനി: നരിക്കുനി ഗവ. ഹയർസെകന്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത്‌ സൂര്യക്ക്‌ ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക്‌ പദ്ധതിയുടെ പുരസ്കാരത്തിന്നാണ് കേരളത്തിൽ നിന്ന് സനത്‌ സൂര്യ പരിഗണിക്കപ്പെട്ടത്‌. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഇൻസ്പയർ അവാർഡ്‌ നൽകി വരുന്നത്‌.

ശയ്യാവലംബികളായി ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന രോഗികൾക്ക്‌ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത്‌ സൂര്യ യാഥാർത്ഥ്യമാക്കിയത്‌. ഒരേസമയം
ബെഡും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്‌ലറ്റ്‌, വാഷ്‌ബേസ്‌ എന്നീ സൗകര്യങ്ങളും ഉണ്ട്‌. സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും.

കിടപ്പുരോഗിയായ തന്റെ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ ചിന്തിക്കാൻ പ്രേരണയായതെന്ന് സനത്‌ സൂര്യപറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത്‌ എ എൽ പി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത്‌ സൂര്യ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img