Wednesday, June 18, 2025

മറന്നു വെച്ച ഹോള്‍ടിക്കറ്റുകളുമായി കുതിച്ച് മേല്‍പ്പറമ്പ് പൊലീസ്

Must Read

കാസര്‍കോട്: മറന്നുവെച്ച ഹോള്‍ ടികറ്റുകളുമായി ബുള്ളറ്റ് ബൈക്കില്‍ കുതിച്ചെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈകര്‍ ഫോഴ്സ്. പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് അഞ്ച് വിദ്യാര്‍ഥികളുടെ ബിഗ് സല്യൂട്ട്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹൈസ്‌കൂളില്‍ പത്താം തരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജില്‍ നിന്നെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ കേരള പൊലീസ് സമ്മാനിച്ചത്.

പഴയങ്ങാടിയില്‍ നിന്ന് രാവിലെ മാവേലി എക്സ്പ്രസില്‍ കാസര്‍കോട് ടൗണിലെത്തിയ അഞ്ച് പേരും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഹോട്ടലില്‍ ചായ കഴിക്കാന്‍ കയറിയിരുന്നു. ഒരാളുടെ ബാഗിലായിരുന്നു എല്ലാവരുടെയും ഹോള്‍ ടികറ്റുകള്‍ വെച്ചിരുന്നത്. ചായ കഴിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ടപ്പോള്‍ ഈ ബാഗ് എടുക്കാന്‍ മറന്നുപോവുകയായിരുന്നു.പരീക്ഷാ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് കാര്യം അറിഞ്ഞത്. 9.30 ന് പരീക്ഷ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വെപ്രാളപ്പെട്ട വിദ്യാര്‍ഥികള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപന്‍, സി പി ഒ ശ്രീജിത്ത് എന്നിവര്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമിലും അവിടെനിന്ന് സ്ട്രൈകര്‍ ഫോഴ്സിലെ ഓഫീസര്‍ പി വി നാരായണനും നിമഷനേരം കൊണ്ട് വിവരം കൈമാറി.


സമയത്തിന്റെ മൂല്യമറിഞ്ഞ പൊലീസ് ഹോട്ടലില്‍ നിന്ന് ബാഗ് കണ്ടെടുത്തു. ഉടന്‍ തന്നെ സ്ട്രൈകര്‍ ഫോഴ്സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍, മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് ബുളറ്റില്‍ കുതിക്കുകയായിരുന്നു. വിദ്യര്‍ഥികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പൊലീസ് വാഹനത്തില്‍ തന്നെയാണ് സ്‌കൂളില്‍ എത്തിച്ചത്.

പൊലീസ് ജീപ്പില്‍ സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികള്‍ വന്നിറങ്ങുന്നതുകണ്ട് സ്‌കൂള്‍ അധികൃതരും ആദ്യം അമ്പരന്നെങ്കിലും കാര്യം അറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരും പൊലീസിനെ അഭിനന്ദിച്ചു. കഷ്ടപ്പെട്ട് പഠിച്ച് ദൂരെനിന്നും പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ ഹോള്‍ ടികറ്റുമായി ഹാളിലേക്ക് പ്രവേശിക്കുന്നതുവരെ പൊലീസ് കാത്തുനിന്നു. പരീക്ഷ കഴിഞ്ഞതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി തങ്ങളെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്ക് മധുരപലഹാരം നല്‍കിയ ശേഷമാണ് ഇവര്‍ പഴയങ്ങാടിയിലേക്ക് മടങ്ങിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img