കാസർകോട്: ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു.
ഞായറാഴ്ച മാലോം പുല്ലൊടിയിലാണ് വള്ളിക്കടവ് പറമ്പയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരികയായിരുന്നവർ സഞ്ചരിച്ച കാർ കത്തിയത്.

കാസർകോട് കുറ്റിക്കോൽ സ്വദേശി വേണു ഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. എഞ്ചിനിൽ നിന്ന് പുക കണ്ടയുടൻ കാർ നിറുത്തി യാത്രക്കാർ പുറത്തിറങ്ങി.അപ്പോഴേക്കും തീഗോളങ്ങൾ ഉയർന്നുകഴിഞ്ഞിരുന്നു. വെള്ളരിക്കുണ്ട് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തിനശിച്ചു.