Wednesday, June 18, 2025

നാട്ടക്കൽ സ്കൂളിൽ ഈ അധ്യയന വർഷവും തീരുന്നത് ഇരട്ടക്കുട്ടിക്കൂട്ട കളിചിരിയോടെ

Must Read

കാസർകോട്: ജില്ലയുടെ മലയോര ഗ്രാമമായ വെസ്റ്റ്‌ എളേരി നാട്ടക്കൽ എ. എൽ. പി. സ്കൂളിൽ ഈ അധ്യയന വർഷവും അവസാനിക്കുന്നത് ഇരട്ടക്കുട്ടിക്കൂട്ടങ്ങളുടെ കളിചിരിയോടെ. ഈ വിദ്യാലയത്തിൽ രണ്ടിലും നാലിലും ഇരട്ടകൾ നാലാണ്.


ചീർക്കയത്തെ സുധീഷ് -അശ്വനി ദമ്പതികളുടെ മക്കളായ ജഗൻ നാഥും ജഗൻ ദേവുമാണ് രണ്ടാം ക്ലാസിലെ ഇരട്ട ആൺ കുട്ടികൾ.ഇതേ ക്ലാസിൽ മുടന്തേൻ പാറയിലെ ബിജു -കാർത്തിക ദമ്പതികളുടെ മക്കളായ നിവേദയും നിവേദ്യയും ഇരട്ടപെൺ കുട്ടികളായുണ്ട്.
നാലാം ക്ലാസിൽ അടുക്കളക്കണ്ടത്തെ അശോക് കുമാർ -സനു ദമ്പതികളുടെ ഇരട്ട ആൺ കുട്ടികളായ ദേവ നാഥും ദേവ ദർശുമാണ് ഇരട്ടകൾ. മാലോം പടയം കല്ലിലെ സുഭാഷ് -ശ്രീദേവി ദമ്പതികളുടെ മക്കളായ വിനായകും വിഘ്‌നേഷും ആൺ ഇരട്ടകളായി പഠിക്കുന്നു. എട്ടു പേരും പാഠ്യ, പാഠ്യേതര മികവ് പുലർത്തുന്നവരെന്ന് അധ്യാപകരുടെ സാക്ഷ്യം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img