കാസർകോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.45 കിലോ കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടവത്ത് നിന്നാണ് കെഎല്‍ 14 എല്‍ 4216 ഓട്ടോ ഡ്രൈവർ ഹാരിസിനെ (48) കാസര്‍കോട് സി.ഐ. പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.