വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പഠനോത്സവം പരിപാടികള്‍ ശ്രദ്ധേയമായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു.
ഹൈസ്‌കൂള്‍ സീനിയര്‍ അസി.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. ജീജ ടീച്ചര്‍ (ബി.ആര്‍.സി തൂണേരി), ഷീജേഷ് മാസ്റ്റര്‍, ചന്തു മാസ്റ്റർ, ജയ ടീച്ചര്‍, മിനി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. പവിത്രന്‍ മാസ്റ്റര്‍ സ്വാഗതവും പുഷ്പ ടീച്ചര്‍ നന്ദിയും പറഞ്ഞു.