Thursday, June 19, 2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 56കാരന് 31 വർഷം തടവ്

Must Read

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി. കുമ്പള ബംബ്രാണ തലക്കളയിലെ കെ.ചന്ദ്രശേഖര(56)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്‌സോ) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധികതടവും അനുഭവിക്കണം. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒരു മാസത്തെ സാധാരണ തടവും 500 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ് അനുഭവിക്കണം.

2020ലാണ് കേസിനാസ്പദമായ സംഭവം. കുമ്പള പൊലീസ് എസ്.ഐ. ആയിരുന്ന സന്തോഷാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി. പ്രതി സമാനമയ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഇയാളുടെ പേരില്‍ അഞ്ച് പോക്‌സോ കേസുകള്‍ കൂടി വിവിധ സ്റ്റേഷനുകളിലായുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img