Thursday, June 19, 2025

ഉപ്പളയില്‍ കഞ്ചാവ് മൊത്ത വ്യാപാരി അറസ്റ്റില്‍; നാല് ചെറുകിട വ്യാപാരികള്‍ കസ്റ്റഡിയില്‍

Must Read

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംഘത്തിനെതിരെ മഞ്ചേശ്വരം പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഒന്നേ കാല്‍കിലോഗ്രാം കഞ്ചാവുമായി മൊത്ത വ്യാപാരി ഉപ്പള മജിലിലെ മുനീറിനെ (43) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ചെറുകിട വില്‍പ്പന നടത്താനും വലിക്കാനും കഞ്ചാവ് വാങ്ങിയ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. മുനീര്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണിയുമാണെന്ന് പൊലീസ് പറഞ്ഞു.

മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാര്‍, എസ്.ഐ. എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പരിശേധന നടത്തിയത്. ഉപ്പളയില്‍ വന്‍ തോതില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് വിവരം കിട്ടിട്ടുണ്ടെന്നും ഇത് കണ്ടെത്താന്‍ അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img