കാസര്‍കോട്: ജില്ല വനിത- ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന് പരിസരത്ത് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ല വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷീന അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ്, കാസര്‍കോട് വനിതാസെല്‍ സി.ഐ ചന്ദ്രിക, ഐ .സി. ഡി. എസ് സി ഡി പി ഒ ജയശ്രീ, അഡി. ഐ സി ഡി എസ് സി ഡി പി ഒ ജൂഡി എന്നിവര്‍ സംസാരിച്ചു. അഡി. ഐ സി ഡി എസ് ക്ലര്‍ക്ക് എ ടി ശശി സ്വാഗതവും സിനിയര്‍ സൂപ്രണ്ട് വി കെ അമര്‍നാഥ് ഭാസ്കര്‍ നന്ദിയും പറഞ്ഞു.