കാസര്‍കോട്: ടി.ഇ.അബ്ദുല്ല കാസര്‍ക്കോടിന്റെ സമൂഹിക, രാഷ്ട്രീയ, മത, സൗഹൃദ ബന്ധങ്ങളുടെ സംയോജകനായിരുന്നുവെന്ന് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും തളങ്കര മാലിക്ദീനാര്‍ വലിയ പള്ളി പ്രസിഡണ്ടുമായ യഹ് യ തളങ്കര പറഞ്ഞു. അലവി ജുമാ മസ്ജിദ്- ഹിദായത്ത് സുബിയാന് മദ്രസ സംഘടിപ്പിച്ച ടി.ഇ.സ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.
ടി.എ.ഷാഫി,പ്രൊഫ.നൗഫല്‍ ഹുദവി, മുജീബ് തളങ്കര,ഫൈസല്‍ പടിഞ്ഞാര്‍, ഉസ്മാന് കടവത്ത്, ഗഫൂര്‍ ടവത്ത്, ടി.ഇ.അന്‍വര്‍, ഹസൈന് എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് കടവത്ത് സ്വാഗതവും മാഹിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.