Thursday, June 19, 2025

സിദ്ദിഖ് കാപ്പന്റെ മോചനം – മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയം : ഐക്യദാര്‍ഢ്യ സമിതി

Must Read

കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മോചനം മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഭരണകൂടത്തിന്റെ രാഷ്ട്രീയ പകപോക്കലിനെതിരായി ഇച്ഛാശക്തിയോടെയുള്ള നിരന്തര നിയമ പോരാട്ടത്തിന്റെ വിജയമാണിത്.


സിദ്ദിഖ് കാപ്പന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍
പങ്കുചേര്‍ന്ന് മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നിയമ വിദഗ്ധര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യസമിതി നന്ദി അറിയിച്ചു.


സത്യത്തിന്റെയും നീതി യുടെയും വിജയത്തിനായി സിദ്ദീഖ് കാപ്പന് ഇനിയും നിയമ പോരാട്ടം തുടരേണ്ടതുണ്ട്. അതിന് എല്ലാവരുടെയും പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img