കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ പ്ലയിറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍. കല്ലായി സ്വദേശി കെ.എം ഹംറാസ് (19) ആണ് അറസ്റ്റിലായത്.
ആള്‍സഞ്ചാരം കുറഞ്ഞ റോഡുകളിലൂടെ മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലെയിറ്റ് ഊരി മാറ്റിയ ശേഷം റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുന്നതാണ് പതിവ്. നടക്കാവ് ഭാഗത്ത് നിന്ന് ഒരു കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായി നടക്കാവ് പൊലീസില്‍ കേസുണ്ട്. നിരവധി സി.സി.ടി.വി.ദ്യശ്യങ്ങള്‍ പരിശോധിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് നടക്കാവ് പോലിസ് കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജെ.എഫ്.സി.എം.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.