Thursday, June 19, 2025

വിശ്വനാഥന്റെ ആത്മഹത്യ: ആള്‍ക്കൂട്ട വിചാരണയുടെ ഫലമെന്ന് പൊലീസ് റിപ്പോര്‍ട്ട്

Must Read

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിന് എത്തിയപ്പോള്‍ കൂട്ടിരിക്കാന്‍ എത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയുടെ ഫലമായെന്ന് പൊലീസ് റിപ്പോര്‍ട്ട്. ജനമധ്യത്തില്‍ അപമാനിതനായ വിശ്വനാഥന്‍ മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശുപത്രി ഗേറ്റിലും പരിസരത്തും വെച്ച് ഒരു സംഘം വിശ്വനാഥനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. ആദിവാസി വിഭാഗത്തില്‍പെടുന്ന ആളാണെന്ന് അറിഞ്ഞ് ജനമധ്യത്തില്‍ പരിശോധിച്ചതില്‍ അപമാനിതനായാണ് വിശ്വനാഥന്‍ സ്ഥലത്ത് നിന്ന് ഓടിപ്പോയത്. ഓടിപോകുന്നതിന് മുമ്പ് പരിസരത്തുള്ളവരുമായി സംസാരിക്കുമ്പോള്‍ വിശ്വനാഥന്‍ കരഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യത്തില്‍ ഇത് വ്യക്തമാണ്. കരയാനുള്ള കാരണം വിശ്വനാഥന്‍ രണ്ടുപേരോട് പറഞ്ഞിരുന്നു. ഇതിന് കാരണക്കാരായ രണ്ടുപേരെ പറ്റിയും പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതി ആദ്യം അവഗണിച്ച പൊലീസ് പട്ടികജാതി,പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെട്ടപ്പോഴാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മന്ത്രി കെ. രാധാകൃഷ്ണനും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img