Thursday, June 19, 2025

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറിതായി വിജിലന്‍സ് കണ്ടെത്തി

Must Read

കാസര്‍കോട്:കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജങ്ഷന്‍ വരെയുള്ള കെ.എസ്.ടി.പി സംസ്ഥാന പാതയുടെ ഇരുവശവുമുള്ള പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി വ്യക്തികള്‍ കയ്യേറിയതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കൈയേറ്റ ഭൂമി മതില്‍ കെട്ടിയും കെട്ടിടങ്ങള്‍ പണിതും വന്‍തുക വാടകക്ക് വ്യാപാരം നടത്തുന്നതിന് നല്‍കുകയാണെന്ന് വ്യക്തമായി. വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


അതിനിടെ അജാനൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കാഞ്ഞങ്ങാട് – കാസര്‍കോട് ദേശീയപാതയുടെ ഓരത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി.
അജ്വാ പഴം പച്ചക്കറി കച്ചവടം റോഡ് മുതല്‍ ഇന്റര്‍ലോക് പാകിയിട്ടുണ്ട്.


ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച കെട്ടിടത്തിന് അനുമതിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 10 സെന്റോളം ഭൂമിയാണ് കയ്യേറി ഇന്റര്‍ലോക് പാകി കച്ചവടം നടത്തുന്നതിനായി ഉപയോഗിക്കുന്നത്. പൊതുമരാമത്ത് സ്ഥലം കയ്യേറി തട്ടുകട എന്ന പേരില്‍ ഹോട്ടല്‍ നടത്തുന്നതായും കണ്ടെത്തി. അജാനൂര്‍ പഞ്ചായത്ത് ഓഫീസിലും പൊതുമരാമത്ത് റോഡ്സ് വിഭാഗം കാഞ്ഞങ്ങാട് ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ പി.വി .സതീശന്‍, വി.ടി. സുഭാഷ് ചന്ദ്രന്‍, സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി .സന്തേഷ് ,മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അതുല്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img