Thursday, June 19, 2025

കോയവളപ്പ് കപ്പക്കല്‍ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട്: ഗതാഗത സൗകര്യങ്ങളുടെ വികസനം സര്‍ക്കാരിന്റെ അടിസ്ഥാന അജണ്ടയാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തീരദേശ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 30 ലക്ഷം രൂപ ചിലവിലുള്ള കോയവളപ്പ് കപ്പക്കല്‍ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


ക്രോസ് ഡ്രൈനേജുകളും കാനകളും ഉള്‍പ്പെടെ സജ്ജീകരിച്ച് വെള്ളക്കെട്ടുകള്‍ വരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കിയാണ് റോഡുകളുടെ നിര്‍മ്മാണം നടത്തുന്നത്.
അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ നിലവില്‍ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് പടിഞ്ഞാറന്‍ തീരപ്രദേശത്ത് മാത്രം കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേടിയെടുക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ സി. പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായിരുന്നു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം. മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ എം. ബിജുലാല്‍,എന്‍ ജയഷീല,വാടിയില്‍ നവാസ്, കെ.സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് കണ്‍വീനര്‍ പി.കെ ഷാഫി സ്വാഗതവും സംഘാടകസമിതി ട്രഷറര്‍ സദാനന്ദന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img