Thursday, June 19, 2025

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്: റോഡ് പ്രശ്‌നത്തില്‍ പഞ്ചായത്തും കെ.എസ്.ഐ.ഡി.സിയും രണ്ടുതട്ടില്‍

Must Read

കോഴിക്കോട്: കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സമീപം റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. സ്‌കൂളിന്റെ സ്ഥലം കൈയേറി റോഡ് നിര്‍മാണം നടത്തുന്നുവെന്നാരോപിച്ച് പി.ടി ഉഷ എം.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥലം പഞ്ചായത്തിന്റേതാണെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കെ.എസ്.ഐ.ഡി.സിയുടെ ഭൂമിയാണ് പത്തേക്കര്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് പാട്ടത്തിന് നല്‍കിയത്. ഇതിന്റെ വശത്തുകൂടി സമീപത്തുള്ള കാന്തലാട്ട് മലയിലേക്ക് വഴിയുണ്ട്. ഇത് അനുവദിക്കാന്‍ ഉഷ സ്‌കൂള്‍ അധികൃതര്‍ തയാറാവുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കാന്തലാട്ടുമലയിലെ ഇരുപതോളം കുടുംബങ്ങള്‍ക്കുള്ള വഴി നിഷേധിക്കുന്നുവെന്നാണ് പനങ്ങാട് പഞ്ചായത്ത് അധികൃതരും പറയുന്നത്. ഇതിലെ റോഡ് നേരത്തെ ഉണ്ടെന്നും ഇപ്പോള്‍ നന്നാക്കാനുള്ള ശ്രമം നടക്കുകയാണെന്നും പഞ്ചായത്ത് അധികാരികള്‍ പറയുന്നു.

റോഡിലൂടെ കുടിവെള്ള പൈപ്പ് ഇടുന്ന ജോലിയും പുരോഗമിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു റോഡ് രേഖയില്‍ ഇല്ലെന്നാണ് കെ.എസ്.ഐ.ഡി.സിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. ജില്ലാഭരണകൂടത്തിന്റെ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കും.
കാന്തലോട്ടുമലയില്‍ കുടിവെള്ളം എത്തിക്കുന്നതിന് 13 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. അതനുസരിച്ച് പ്രവൃത്തി തുടങ്ങിയപ്പോഴാണ് ഉഷ സ്‌കൂളിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടായത്. റോഡ് വിഷയത്തില്‍ 2008ലും 2014ലും ജനപ്രതിനിധികളും മറ്റും ചേര്‍ന്ന് തീരുമാനെടുത്തിരുന്നുവെങ്കിലും നടപ്പായില്ല. പി.ടി ഉഷയുടെ സമീപകാല രാഷ്ട്രീയ നിലപാടുകളും വിവാദത്തിന് കാരണമാവുന്നതായി പറയപ്പെടുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img