മംഗളൂറു: കേന്ദ്ര മന്ത്രി സദ്വി നിരഞ്ജന ജ്യോതിക്ക് കർണാടക വിജയപുരയിൽ കാറപകടത്തിൽ പരുക്ക്. അവർ സഞ്ചരിച്ച ഇന്നോവ കാറിൽ ലോറി ഇടിക്കുകയായിരുന്നു. മന്ത്രിയും ഡ്രൈവറും പ്രഥമശുശ്രൂഷ നേടി.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച മഹിള കൺവെൻഷനിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. വിജയപുര-ഹുബ്ബള്ളി ദേശീയ പാതയിൽ ജുമനല ഗ്രാമത്തിലൂടെ കടന്നുപോവുമ്പോഴാണ് അപകടമുണ്ടായത്.
ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. തന്റെ
ഡ്രൈവറുടെ ജാഗ്രതയും ദൈവാനുഗ്രഹവും കൊണ്ടാണ് ലോറിക്കടിയിൽ പെടാതെ രക്ഷപ്പെട്ടതെന്ന് മന്ത്രി പ്രതികരിച്ചു.
തത്സമയം വാർത്തകളും വിശകലനങ്ങളും ലഭിക്കാൻ ജോയിൻ ചെയ്യാം
https://chat.whatsapp.com/D6sAhb8zuLzLOiVwjMbmA