ന്യൂഡല്‍ഹി: ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രബജറ്റ്. ആദായനികുതി ഇളവ് അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷമായി ഉയര്‍ത്തി. വാര്‍ഷിക വരുമാനം 7 ലക്ഷം വരെയുള്ളവര്‍ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്.
പുതിയ നികുതി സ്ലാബ്
0-3 ലക്ഷം വരെ നികുതിയില്ല
3-6 ലക്ഷം വരെ 5% നികുതി
6-9 ലക്ഷം വരെ 10% നികുതി
9-12 ലക്ഷം വരെ 15% നികുതി
12-15 ലക്ഷം വരെ 20% നികുതി
15 ലക്ഷത്തിന് മുകളില്‍ 30%
ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഒന്‍പത് ലക്ഷം വരെ വരുമാനമുള്ളവര്‍ 45,000 രൂപ ആദായ നികുതി അടച്ചാല്‍ മതി. 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 1.5 ലക്ഷം രൂപ ആദായ നികുതി അടയ്ക്കണം. നികുതി ഇളവ് ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.