Thursday, June 19, 2025

ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ്; തുടര്‍ച്ചയായ അഞ്ചാം തവണയും ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍

Must Read

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മ്മലാ സീതാരാമന്‍. തുടര്‍ച്ചയായ അഞ്ചാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതാ കേന്ദ്രമന്ത്രിയെന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ് നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചതും ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയും നിര്‍മല സീതാരാമനാണ്.

പത്ത് പ്രാവശ്യം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. രണ്ടാം സ്ഥാനത്തുള്ളത് പി. ചിദംബരമാണ്. 9 കേന്ദ്ര ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് 8 ബജറ്റ് അവതരിപ്പിച്ച പ്രണവ് മുഖര്‍ജിയാണ്.

യശ്വന്ത് സിന്‍ഹ, യശ്വന്ത്‌റാവു ചവാന്‍, സി.ഡി. ദേശ്മുഖ് എന്നിവര്‍ ഏഴ് ബജറ്റുകള്‍ വീതം അവതരിപ്പിച്ച് നാലാം സ്ഥാനത്തുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img