Thursday, June 19, 2025

ടാറിന്റെ അനിയന്ത്രിത വിലക്കയറ്റം; സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം പ്രതിസന്ധിയില്‍

Must Read

കോഴിക്കോട്: ടാറിന്റെ അനിയന്ത്രിത വിലക്കയറ്റം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധി ച്ചിരിക്കുകയാണെന്ന് ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ടാക്ടേഴ്‌സ് അസോസിയോഷന്‍ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിന് ആനുപാതികമായാണ് ടാറിന്റെ വിലയില്‍ വര്‍ദ്ധിക്കുന്നത്.

ടാറിന്റെ കമ്പോള വിലയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം എന്നായിരുന്നു കരാറുകാരുടെ സംഘടന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഉത്തരവിന്റെ മറവില്‍ ടാറിന്റെ മാര്‍ക്കറ്റ് വില കുറഞ്ഞ കാലത്തുനടന്ന പ്രവര്‍ത്തികള്‍ക്ക് അനുവദിച്ച തുക അധികമാണെന്ന് കാട്ടി തിരിച്ചു പിടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. ടാറിന്റെ വില വ്യതിയാനത്തില്‍ നിന്നും ലഭിക്കാവുന്ന തുകയ്ക്ക് ആനുപാതികമായി ഏറ്റവും കുറഞ്ഞ എസ്റ്റിമേറ്റ് നിരക്കിലാണ് ഭൂരിഭാഗം പ്രവര്‍ത്തികളും ചെയ്തതെന്ന് കരാറുകാര്‍ പറയുന്നു. വകുപ്പുതല ഓഡിറ്റിങ്ങിന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ് കൈകൊള്ളുന്ന നടപടി കരാറുകാരുടെ വയറ്റത്തടിക്കും എന്നതില്‍ സംശയമില്ല.

കോവിഡ് മഹാമാരിക്കുശേഷമുണ്ടായ വില വര്‍ദ്ധനവില്‍ 2018 ഡിഎസ്ആര്‍ പ്രകാരം നല്‍കുന്ന തുകയില്‍ നിന്നും ഒരു രൂപ പോലും അധികമായി പൊതുമരാമത്ത് വകുപ്പ് ടാറിന് നല്‍കിയിട്ടില്ലെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്. പുതിയ ഉത്തരവിനെ മറയാക്കി മുന്‍കാല പ്രാബല്യത്തില്‍ ഉദ്യോഗസ്ഥര്‍ കരാറുകാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, നിലവില്‍ ഒരു ബാരല്‍ ടാറിന് ഷെഡ്യൂള്‍ നിരക്കിനേക്കാള്‍ 52% അധികം നല്‍കി കരാറുകാര്‍ വാങ്ങി ഉപയോഗിക്കുന്നത് കൊണ്ടു തന്നെ വിലയില്‍ വരുന്ന വ്യതിയാനം അനുവദിച്ചു നല്‍കുന്നതിന്ന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.സി മുഹമ്മദലി ,
കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.വി. സന്തോഷ് കുമാര്‍ ജില്ലാ സെക്രട്ടറി വി.പി. ബിജു , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം അബ്ദുള്‍ കരീം എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img