കോഴിക്കോട്: ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ബീച്ച് അംബ്രല്ലയുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിജു പി.എസ് അധ്യക്ഷനായിരുന്നു.
കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. സി മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥി ആയിരുന്നു.
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ എം. എന്‍ പ്രവീണ്‍കുമാര്‍, ജില്ലാ ക്ഷേമനിധി ഓഫീസര്‍ ഷേര്‍ളി കെ.എ, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.