Wednesday, June 18, 2025

സസ്യ പരാഗണത്തിനു സഹായിക്കുന്ന രണ്ടിനം തേനീച്ചകളെ കൂടി കണ്ടെത്തി

Must Read

വാസുദേവന്‍ കുപ്പാട്ട്

കോഴിക്കോട്: രണ്ടിനം തേനീച്ചകള്‍ കൂടി ഇന്ത്യയില്‍ ഗവേഷകര്‍ കണ്ടെത്തി. കേരളത്തില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നുമാണ് ഈ അതിഥികള്‍. ഇവയെ ശാസ്ത്രജ്ഞര്‍ പ്രത്യേക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തി. തൈറിയസ് നരേന്ദ്രാനി, സെറാറ്റിന തവാങ്ങെന്‍സിസ് എന്നിങ്ങനെയാണ് ഇവക്ക് നല്‍കിയ ശാസ്ത്രീയനാമം. തൃശൂരില്‍നിന്നും കാലിക്കറ്റ് വാഴ്‌സിറ്റി ക്യാമ്പസില്‍നിന്നും കണ്ടെത്തിയ തേനീച്ചക്കാണ് തൈറിയസ് നരേന്ദ്രാനി എന്ന് പേരിട്ടിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം മേധാവിയായിരുന്ന പ്രഫ. ടി.സി നേരന്ദ്രന്റെ ഓര്‍മ്മക്കായാണ് ഈ പേരിട്ടത്. ശരീരത്തിലെ നീല വരകളാണ് ഇതിന്റെ പ്രത്യേകത. ഒരു സെന്റീമീറ്റര്‍ നീളമുള്ള ഇവ കൂടുണ്ടാക്കുകയോ തേന്‍ സംഭരിക്കുകയോ ചെയ്യുന്നില്ല. മറ്റിനം തേനീച്ചകളുടെ കൂടുകളില്‍ മുട്ടയിട്ടാണ് പ്രത്യുല്‍പാദനം നടത്തുന്നത്. സസ്യങ്ങളിലെ പരാഗണത്തിന് ഇത്തരം തേനീച്ചകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഓറിയന്റല്‍ ഇന്‍സെക്ട്‌സില്‍ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൈറിയസ് നരേന്ദ്രാനി


കോടഞ്ചേരി ഗവ. കോളജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ടി. ജോബിരാജ്, കോടഞ്ചേരി ഗവ. കോളജ് സുവോളജി വിഭാഗം അധ്യാപകന്‍ ഡോ. സി. ബിജോയ്, ഗവേഷക വിദ്യാര്‍ത്ഥിനി അഞ്ജുസാറാ പ്രകാശ് എന്നിവരാണ് പഠനം നടത്തിയത്. അഞ്ചുവര്‍ഷത്തോളം ജീവിക്കുന്ന ഇനമാണ് തൈറിയസ് നരേന്ദ്രാനി എന്ന് ഡോ. ബിജോയ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്താണ് ഇവയെ ആദ്യം കണ്ടെത്തിയത്. പിന്നീട് തൃശൂരും കാണാനായി. രണ്ടുവര്‍ഷത്തിലേറെയായി ഇതിന്റെ പിറകെയായിരുന്നുവെന്ന് ഡോ. ബിജോയ് പറഞ്ഞു. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇതെന്ന് 12 വര്‍ഷമായി തേനീച്ചകളുടെ വര്‍ഗീയകരണവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ മുഴുകുന്ന ഡോ. ബിജോയ് വ്യക്തമാക്കി.

സെറാറ്റിന തവാങ്ങെന്‍സിസ്‌


അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ നിന്നാണ് സെറാറ്റിന തവാങ്ങെന്‍സിസ് വരുന്നത്. ഒരു സെന്റീമീറ്റര്‍ നീളം വരുന്ന തേനീച്ചക്ക് കറുപ്പ് നിറത്തില്‍ മഞ്ഞ വരകളുണ്ട്. ഇവ തേന്‍ ഉല്‍പാദിപ്പിക്കുന്നില്ലെങ്കിലും സസ്യപരാഗണത്തെ സഹായിക്കും. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചെന്നൈ കേന്ദ്രത്തിലെ ഗവേഷകന്‍ ഡോ. കെ.എം സുബ്രഹ്‌മണ്യന്‍, കോഴിക്കോട് കേന്ദ്രത്തിലെ ഡോ. പി. ഗിരീഷ്‌കുമാര്‍, കോടഞ്ചേരി ഗവ. കോളജിലെ ഡോ. ടി. ജോബിരാജ്, ഗവേഷണ വിദ്യാര്‍ത്ഥി ദിവ്യേേജ്യാതി എന്നിവരാണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് ഇന്‍സെക്ട് ബയോഡൈവോഴ്‌സിറ്റി ആന്റ് സിസ്റ്റമാറ്റ്കിസില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img