കോഴിക്കോട്: സ്വകാര്യബസ്സുകളിലും കെ.എസ്.ആര്.ടി.സി ബസ്സുകളിലും ക്യാമറ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കണ്ടെത്താനാണ് പുതിയ പരിഷ്കാരം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യബസിലും കെഎസ്ആര്‍ടിസിയിലും ഫെബ്രുവരി 28നകം ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്റെ ചെലവില്‍ 60 ശതമാനം റോഡ് സുരക്ഷാസമിതി വഹിക്കും.