കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂനിറ്റ് ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ വി. രാജേഷിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖലാ പ്രസിഡണ്ട് ഒ.വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ് ജില്ലാ വൈസ് പ്രസിഡണ്ട് നീലാറമ്മൽ ബഷീർ, വനിത സമിതി ജില്ലാ പ്രസിഡണ്ട് ഷൈനി ബി . കെ, മേഖലാ സെക്രട്ടറി ബൈജു സി.എം എന്നിവർ സംസാരിച്ചു.

യൂനിറ്റ് ഭാരവാഹികളായി നാസർ കാരന്തൂർ(പ്രസിഡന്റ് ), കെ. അനീഷ് കുമാർ (സെക്രട്ടറി ), അജയ് സുബ്രമണ്യൻ ആലുങ്കൽ(ഖജാഞ്ചി ), സക്കീർ ഹുസൈൻ എൻ. കെ(വൈസ് പ്രസിഡന്റ് ), ജാഷിദ് അഹമ്മദ്(ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു