Wednesday, June 18, 2025

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ടോള്‍ പിരിവ്; പ്രതിഷേധവുമായി കന്നടവാദി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Must Read

മംഗളൂറു: നിര്‍മ്മാണം പൂര്‍ത്തിയാവാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ചൊവ്വാഴ്ച ചുങ്കം പിരിവ് തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവും ശക്തം. ബിഡഡി കണിമിനികെ, രാമനഗര ശേശഗിരിഹല്ലി ടോണ്‍ ബൂത്തുകള്‍ പിക്കറ്റ് ചെയ്ത നൂറുക്കണക്കിന് കന്നട വാദി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മണിക്കൂര്‍ നീണ്ട ശ്രമത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാത പത്ത് വരികയാണെങ്കിലും ചുങ്കം പിരിക്കാന്‍ 11 ബൂത്തുകളുണ്ട്. പാതയില്‍ 56 കിലോമീറ്റര്‍ ഭാഗത്ത് സ്ഥാപിച്ച കണിമിനികെ ടോള്‍ പ്ലാസയിലാണ് രാവിലെ മുതല്‍ കന്നട വാദി പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്തത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് രാമനഗര ജില്ല കമ്മിറ്റിയുടേയും ബിഡഡി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശേശഗിരിഹള്ളി ടോള്‍ പ്ലാസയിലും പരിസരത്തും നടന്ന പിക്കറ്റിംഗ് സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസുമായി ഉന്തും തള്ളും ദീര്‍ഘനേരം നീണ്ടു .ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. സമരക്കാരെ ഉള്‍ക്കൊള്ളാന്‍ പോലീസ് വാഹനങ്ങള്‍ തികയാതെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഏര്‍പ്പെടുത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇരട്ട എഞ്ചിന്‍ സര്‍ക്കാറുകള്‍ വാഹനം ഉപയോക്താക്കള്‍ക്ക് ഇരട്ട പ്രഹരം ഏല്പിക്കുകയാണെന്ന മുദ്രാവക്യവുമായി പാതയില്‍ കുത്തിയിരുന്ന യൂത്ത് കോണ്‍ഗ്രസുകാരെ ഏറെ പണിപ്പെട്ടാണ് പൊലീസ് നീക്കം ചെയ്തത്. ഒഴിഞ്ഞ പാല്‍ കന്നാസുകളും കരിങ്കൊടിയുമേന്തിയ സമരക്കാര്‍ പ്രധാനമന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും പ്രതീകാത്മകമായി കരിങ്കൊടി കാണിച്ചു. അതേസമയം കെങ്കേരിയില്‍ രാജരാജേശ്വരി മെഡിക്കല്‍ കോളജ് പരിസരത്ത് പാതയിലെ ഗതാഗത കുരുക്ക് മാറ്റമില്ലാതെ തുടരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാവാത്തതിനാല്‍ ഈ ഭാഗത്ത് പാത വീതി കൂട്ടല്‍ നടക്കാത്തതിനാലാണ് ഇരു ദിശകളിലും ഗതാഗത തടസ്സം ഉണ്ടാവുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img