Thursday, June 19, 2025

ടി എന്‍ ശ്രീനിവാസന്‍ അന്തരിച്ചു

Must Read

കോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദിനതന്തി പത്രത്തിന്റെ ലേഖകനുമായ ടി.എന്‍ ശ്രീനിവാസന്‍(86)അന്തരിച്ചു. ബിലാത്തിക്കുളം ഹൗസിങ് കോളനിയിലായിരുന്നു താമസം. തിങ്കളാഴ്ച എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെ കുഴഞ്ഞുവീണാണ് മരണം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ രാവിലെ ഏഴ് മണിക്ക് വീട്ടില്‍ എത്തിക്കും.

സംസ്‌കാരം നാളെ ഉച്ചക്ക് 12ന് പുതിയപാലം ബ്രാഹ്‌മണസമൂഹം ശ്മശാനത്തില്‍. ഭാര്യ: സുശീല. മകള്‍ വിജയ(ബംഗളുരു). മരുമകന്‍ പരേതനായ വെങ്കിടാചലം. പേരമക്കള്‍: അഭിജിത്ത്, ഐശ്വര്യ.
ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചതിനുശേഷവും പത്രപ്രവര്‍ത്തനമേഖലയില്‍ സജീവമായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നിത്യസന്ദര്‍ശകനായിരുന്നു. അസുഖത്തെതുടര്‍ന്ന് ഏതാനും മാസം മുമ്പ് മാത്രമാണ് വിശ്രമജീവിതത്തിലേക്ക് നീങ്ങിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img