കോഴിക്കോട് : നഗരത്തില്‍ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി മായി മൂന്നുപേര്‍ പിടിയില്‍. അടിവാരം മേലെ കനലാട് തെക്കേക്കര വീട്ടില്‍ ഷാജി വര്‍ഗ്ഗീസ് (54 ), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലില്‍ അബ്ദുള്‍ സമദ് എന്ന കിളി സമദ് (35)ഒളവണ്ണ മണിയാല്‍ പറമ്പ് അബ്ദുള്‍ ഷാഹിര്‍ എന്ന സായി എന്നിവരെയാണ് കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ ന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ടൗണ്‍ എസ്.ഐ സുബാഷിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
താമരശ്ശേരി യില്‍ നിന്നും കോഴിക്കോടെക്ക് ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വര്‍ഗീസിനെ കോട്ടാംപറമ്പ് വെച്ചും അബ്ദുല്‍ സമദിനെ കുറ്റിക്കാട്ടൂര്‍ വെച് അര കിലോ കഞ്ചാവുമായും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി സി.എച്ച് ഫ്ളൈ ഓവറിന് സമീപം വെച്ചുമാണ് പിടികൂടിയത്.
പിടിയിലായ സമദിനും അബ്ദുല്‍ ഷാഹിറിനും നിലവില്‍ ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. പിടിയിലായ ഷാജി വര്‍ഗീസിന് മുന്‍പ് മോഷണം ഭവനഭേതനം ലഹരിമരുന്ന് കടത്തല്‍ തുടങ്ങീ നിരവധികേസുകള്‍ നിലവിലുണ്ട്.
ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന് സീനിയര്‍ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാന്‍വീട് സി.പി.ഒ മാരായ സുനോജ് കാരയില്‍, അര്ജുന് അജിത്, മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കെ, ഹരിഷ് ഹരികൃഷ്ണന്, ശ്രീജയന്‍ എസ്.സി.പി.ഒ ശ്രീകാന്ത്, വിനോദ് കുമാര്‍ കെ.എച്.ജി ഉദയകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.