Wednesday, June 18, 2025

നാളെ ഉദ്ഘാടനം ചെയ്യുന്ന മൈസൂറു-ബംഗളൂറു അതിവേഗ പാതയുടെ പണി തീര്‍ന്നില്ലെന്ന്

Must Read

3000 കോടിയുടെ എസ്റ്റിമേറ്റ് 9551കോടിയായി ഉയര്‍ത്തിയെന്ന് ആക്ഷേപം

മംഗളൂറു: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര തെര.കമ്മീഷന്‍ രാജീവ് കുമാര്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂറു-ബംഗളൂറു അതിവേഗ 10 വരി പാതയെന്ന് ആക്ഷേപം.യു.പി.എ സര്‍ക്കാര്‍ 3000 കോടി രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി 9551 കോടി രൂപക്കാണ് ബംഗളൂറു ആസ്ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് (ഡിബിഎല്‍)കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും പരാതിയുണ്ട്.

കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഈ മാസം ഏഴിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പടങ്ങളും യഥാര്‍ത്ഥ അവസ്ഥയും തമ്മില്‍ വലിയ അന്തരമാണ് കാണാന്‍ സാധിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തുന്ന 12 മണിക്കൂര്‍ ഗതാഗത നിയന്ത്രണം പാതയിലെ കരിങ്കല്‍ കൂമ്പാരവും പൊടിപടലവും ജനങ്ങളുടെ കണ്ണില്‍ പെടാതിരിക്കാനാണെന്ന് ആക്ഷേപം ശരിവെക്കുന്ന ദൃശ്യങ്ങള്‍.

കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ യാത്ര-വിനോദസഞ്ചാര വികസന മേഖലകളില്‍ കുതിപ്പ് പ്രതീക്ഷിക്കുന്ന മൈസൂറു-ബംഗളൂറു പത്തുവരി അതിവേഗ പാത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാണ്ട്യയില്‍ ബി.ജെ.പിയുടെ വന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സിദ്ധലിംഗപുരയില്‍ കാല്‍നട സന്ദര്‍ശനം നടത്തിയത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ യു.പി.എ സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയാണിതെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഹാദേവപ്പ അവകാശപ്പെട്ടു. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് കേന്ദ്ര മന്ത്രിയും സിദ്ധാരാമയ്യ മുഖ്യമന്ത്രിയുമായിരിക്കെയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കിയത്.മൈസൂറുവും ബംഗളൂറുവുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന ദേശീയ പാത 17 രണ്ടാം യുപിഎ ഭരണത്തില്‍ 2014 മാര്‍ച്ച് നാലിനാണ് ദേശീയ പാതയായി ഉയര്‍ത്തിയത്.പാത വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ടും തയ്യാറാക്കിയത്. യു.പി.എ സര്‍ക്കാര്‍ എസ്റ്റിമേറ്റ് പ്രകാരം 3000 കോടി രൂപയില്‍ പാതയുടെ പ്രവൃത്തി തീരണം.മോദി സര്‍ക്കാര്‍ ഇത് 9551 രൂപയായി ഉയര്‍ത്തി.പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും തുക 12,000 കോടിയാവും.
പാത ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ലക്ഷവും ഒന്നര കിലോമീറ്റര്‍ റോഡ് ഷോയില്‍ 40,000വും പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളാണ് മാണ്ഡ്യയില്‍ പൂര്‍ത്തിയാവുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img