കോഴിക്കോട്: കാമുകനുമൊത്ത് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബീഹാര്‍ വൈശാലി ജില്ലയിലെ പുനംദേവി(30)കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. പുനംദേവിയും ഭര്‍ത്താവ് സഞ്ജീവ് പസ്വാനും(33) വേങ്ങര യാറമ്പാടി എന്ന സ്ഥലത്തുള്ള പി.കെ ക്വാട്ടേഴ്‌സില്‍ ആണ് താമസിച്ചിരുന്നത്. ബീഹാര്‍ സ്വദേശിയായ ജയപ്രകാശന്‍ പുനംദേവിയുമായി അടുക്കുകയായിരുന്നു. ഇതിന് തടസ്സമായി കണ്ട സഞ്ജീവ് പസ്വാനെ ഇരുവരും കൂടി കൊലപ്പെടുത്തിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ പുനംദേവിയെ മാനസിക പ്രശ്‌നം ശ്രദ്ധയില്‍പെട്ടതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനുവരി 31നാണ് സഞ്ജയ് പസ്വാന്‍ മരണപ്പെടുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് പുനംദേവിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുന്നത്. കഴിഞ്ഞദിവസമാണ് ഇവരെ ഇവിടെ എത്തിച്ചത്.
റൂമിലെ തെക്ക് കിഴക്ക് ഭാഗത്തെ ടോയ്ലെറ്റിന്റെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റര്‍ ഹോള്‍ വഴി രക്ഷപ്പെട്ടതായി കരുതുന്നു. ഹിന്ദി സംസാരിക്കുന്ന ബീഹാറിലെ വൈശാലി സ്വദേശിയായ പൂനം ദേവി ഉദ്വേശം 162cm ഉയരവും വെളുത്ത നിറവും മെലിഞ്ഞ പ്രകൃതവും ഉള്ള സ്ത്രീയാണ്. കാണാതാകുമ്പോള്‍ പൂനം ദേവി ചെറിയ പൂക്കളോട് കൂടിയ കറുപ്പും മെറൂണോട് കൂടിയ ടോപ്പും മഞ്ഞ പാന്റുമാണ് ധരിച്ചത്