Thursday, June 19, 2025

ഒമ്പതാംക്ലാസുകാരിയെ ലഹരി കരിയര്‍ ആക്കിയ സംഭവം: പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കി

Must Read

കോഴിക്കോട്: ലഹരിക്കടത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയെ പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ സഹൃത്തിനെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ആവശ്യപ്പെടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ലഹരിവസ്തുക്കളുടെ ക്രയവിക്രയ രീതികള്‍, കുട്ടിയുടെ വീട്, പഠിക്കുന്ന സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം കൂട്ടായ്മയില്‍ അകപ്പെട്ടാണ് പെണ്‍കുട്ടി ലഹരി ഉപയോഗിക്കാനും വിതരണശൃംഖലയിലെ കണ്ണിയാകാനും ഇടയായത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങിയത്.

തുടക്കത്തില്‍ പൊലീസ് ഗൗരവത്തോടെ നീങ്ങിയില്ലെന്ന് പരാതിയുണ്ട്. ലഹരിവസ്തുക്കള്‍ നശിപ്പിച്ചുകളയാനാണ്രേത നിര്‍ദേശിച്ചിരുന്നത്. പിന്നീട് കുട്ടിയുടെ ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും പരാതിയുമായി എത്തിയപ്പോഴാണ് കേസെടുത്തത്. കഴിഞ്ഞ അഞ്ചുമാസമായി പെണ്‍കുട്ടി സ്‌കൂളില്‍ പോയിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img