കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ വനിതകൾക്കായി ഒരുക്കുന്ന ഉല്ലാസയാത്രയ്ക്ക് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 5 മുതൽ 12 വരെ പെൺകരുത്തിനൊപ്പം പെൺ കൂട്ട് എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്ര ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രശസ്ത നാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. പെണ്ണകം കൂട്ടായ്മ ബാലുശ്ശേരിയും കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലും നേതൃത്വം നൽകിയ യാത്രയിൽ അൻപതോളം വനിതകൾ പങ്കാളികളായി. ഇതിന്റെ ഭാഗമായി മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി കപ്പൽ യാത്രയും നടത്തും.