Thursday, June 19, 2025

ബജറ്റിലെ നികുതിവര്‍ധന: യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ 15 മുതല്‍ 23 വരെ

Must Read

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ അധികനികുതി അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് 15 മുതല്‍ 23 വരെ വിവിധ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തളളിവിടുകയാണ് ബജറ്റ് നിര്‍ദേശത്തിലൂടെ ചെയ്യുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍്ക്കാറിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കലക്ടറേറ്റ് മാര്‍ച്ച്. ഡീസലിനും പെട്രോളിനും സെസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഒരുകാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഇത് ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാറിന്റെ അതേ മനോഭാവമാണ് പിണറായി സര്‍ക്കാറിനുള്ളത്. പി.കെ ഫിറോസ് പറഞ്ഞു. 15ന് തിരുവനന്തപുരം, കാസര്‍കോട് കലക്ടറേറ്റുകളിലാണ് സമരം. 16ന് പാലക്കാട്, കൊല്ലം, 17ന് വയനാട്, കോട്ടയം, 20ന് കണ്ണൂര്‍, പത്തനംതിട്ട, 21ന് തൃശൂര്‍, ആലപ്പുഴ, 22ന് മലപ്പുറം, എറണാകുളം, 23ന് കോഴിക്കോട്, ഇടുക്കി.


വാര്‍ത്താസമ്മേളനത്തില്‍ യൂത്ത്‌ലീഗ് ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ എന്നിവരും സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img