കോഴിക്കോട്: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങള്‍ നീക്കി ത്വരിതഗതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ധാരണയായി.
റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍, കിഫ്ബി ധനസഹായത്തോടെ നടന്നുവരുന്ന പദ്ധതികള്‍ തുടങ്ങിയവയുടെ നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ...
കുന്ദമംഗലം: പന്തീരങ്കാവില്‍ പുതുതായി നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്ലാന്‍ പി.ടി.എ റഹീം എം.എല്‍.എ സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണക്ക് കൈമാറി. ചാലിയാറിന്റെ തീരത്ത് റവന്യൂ വകുപ്പ് വിട്ടുനല്‍കിയ 25 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് പദ്ധതിയായത്. കോ-എര്‍ത്താണ് പ്ലാനും എലിവേഷനും തയ്യാറാക്കിയത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍...
കുന്ദമംഗലം: കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി വാങ്ങിയ ആംബുലന്‍സിന്‍റെ ഫ്ളാഗ് ഓഫ് കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 7,41,481 രൂപ വിനിയോഗിച്ചാണ് വാഹനം ലഭ്യമാക്കിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍റ് പാലിയേറ്റീവ് സെന്‍ററിന് നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ഒരു ആംബുലന്‍സ് അനുവദിച്ചിരുന്നു. ആയത് പാലിയേറ്റീവ്...
കോഴിക്കോട്: കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങൊളം ജംഗ്ഷന്‍ വീതിക്കൂട്ടി നവീകരിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ താമരശ്ശേരി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ് എന്നിവയുടെ സംഗമ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷനില്‍ ആവശ്യമായ വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...