റിയാദ്: പ്രവാസ ലോകത്ത് പുതുമയായി ഹരിത പതാകകൾ കൈകളിലേന്തി, ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ നേതാക്കൾക്കൊപ്പം അണിനിരന്നപ്പോൾ റിയാദിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭവും വിത്യസ്തവുമായി. ജീവന് തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ ഏഴര പതിറ്റാണ്ടിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് ശക്തി പകർന്ന് 75 ഹരിത പതാകകൾ ഉയർത്തിപ്പിടിച്ച്...
ചെന്നൈ: മതേതര, ജനാധിപത്യ സഖ്യങ്ങള്‍ക്ക് സാധ്യത തേടുന്ന രാഷ്ട്രീയചിന്തകളും സാമുഹിക ഐക്യത്തിന്റെ പുതിയ പ്രതീക്ഷകളും ന്യൂനപക്ഷ സംരക്ഷണത്തിന്റെ സജീവതയും ചര്‍ച്ച ചെയ്ത മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈ നഗരത്തില്‍ പ്രൗഢിയാര്‍ന്ന സമാപനം. ചെന്നൈ ഒ.എം.ആറിലെ വൈ.എം.സി.എ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യവും വാക്കുകളും പതിനിായിരങ്ങള്‍ക്ക് ആവേശം പകര്‍ന്നു....
ചെന്നൈ: മതനിരപേക്ഷ കക്ഷികളെ അണിനിരത്തി വിശാലസഖ്യമുണ്ടാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടണമെന്ന് മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരെ തമിഴ്നാട് മാതൃകയില്‍ സഖ്യം ഉയര്‍ന്നുവരണം. വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി.
മതനിരപേക്ഷ കക്ഷികളെ അണിനിരത്ത് നവംബറില്‍ ഡല്‍ഹിയില്‍...
പ്രത്യേക ലേഖകന്‍
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം 75 വര്‍ഷം പിന്നിട്ട് അതിന്റെ ജെത്രയാത്ര തുടരുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവെയും കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും നിര്‍ണായക സ്വാധീനമാണ് മുസ്ലിംലീഗിനുള്ളത്. സാമുദായിക പാര്‍ട്ടി എന്ന ലേബലില്‍ നിന്ന് പുറത്തുകടക്കാനും പറ്റിയ സന്ദര്‍ഭങ്ങളിലെല്ലാം ദേശീയപാര്‍ട്ടിയുടെ പൊലിമ നിലനിര്‍ത്താനും ലീഗിന് സാധിച്ചിട്ടുണ്ട്. മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗ് ബദ്ധശ്രദ്ധമാണ്. ഇതിന്റെ...
കാസര്‍കോട്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയിലും കോണ്‍ഗ്രസ് മുസ്ലിം ലീഗിനൊപ്പവും പ്രവര്‍ത്തിച്ച് യു.ഡി.എഫ് സംവിധാനം ശക്തമായി മുന്നോട്ട് പോവുകയാണ്. സി.പി.എമ്മുമായി യോജിച്ച് നില്‍ക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ലെന്ന് ഷാജി...
കോഴിക്കോട്: ജില്ലയില്‍ മുസ്ലിംലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ജില്ലാ പ്രസിഡന്റായി എം.എ റസാഖ് മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ടി.ടി ഇസ്മായിലിനെയും ട്രഷററായി സൂപ്പി നരിക്കാട്ടേരിയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കെ.എ ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ്, എസ്.പി കുഞ്ഞമ്മദ്, വി.കെ.സി ഉമ്മര്‍ മൗലവി(വൈസ് പ്രസിഡന്റുമാര്‍), സി.പി.എ അസീസ്, വി.കെ...
കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനം കടപ്പുറത്ത് നടന്ന റാലിയോടെ സമാപിച്ചു. റാലി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമുദായിക ഐക്യവും സമുദായത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സാമുദായിക ഐക്യത്തിന് വിഘാതമാവുന്ന ഒരു നോട്ടം പോലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് നേതാക്കള്‍ ഉദ്ബോധിപ്പിച്ചു. എന്തു നഷ്ടപ്പെട്ടാലും സാമുദായിക...
കോഴിക്കോട്: ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ജൂൺ മാസം ഹജ്ജ് നടക്കുകയാണ്. യാത്ര അപേക്ഷ നടപടികൾ...
കോഴിക്കോട്: മുസ്ലിംലീഗ് അംഗത്വകാമ്പയിന്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ സംഘടനയ്ക്ക് രണ്ടര ലക്ഷം പുതിയ അംഗങ്ങളുണ്ടായെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ആകെ മെമ്പര്‍മാരുടെ എണ്ണം 24,33,292 ആയി . പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് നാലിന് നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറത്തും കാസര്‍കോട്ടും ഇതിനകം ജില്ലാ കമ്മിറ്റികള്‍ നിലവില്‍വന്നു. മറ്റു...
കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ പതാക ഉയര്‍ത്തി. ഫാസിസത്തിനും മതനിരാസത്തിനും എതിരെ ജനാധിപത്യ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പി.കെ.കെ ബാവ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പാറക്കല്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...