മംഗളൂറു: കലബുറുഗി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. കോൺഗ്രസിന്റെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാൽ ഡാർഗി(33വോട്ട്)മേയറായി. കോൺഗ്രസിന്റെ വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂട്ടി മേയറായത്.കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെയുടെ ജില്ലയിൽ ഈ തോൽവി കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ആ പാർട്ടിക്ക് ക്ഷീണമായി.
മംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി 20 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബസ് ഡ്രൈവറും കാവൂരിനടുത്ത് മരക്കടയില്‍ താമസക്കാരനുമായ ദയാനന്ദ ധനന്നാവറെ(30)യാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി രാധാകൃഷ്ണ ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ഔട്ടിങ്ങിനായി തന്നോടൊപ്പം വരാന്‍...
മംഗളൂറു: തലശ്ശേരി രൂപതയുടെ കീഴിൽ വരുന്ന കർണാടകയിലെ റബ്ബർ മേഖലകൾ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്നത് ബി.ജെ.പി നേതാക്കളായ എം.പിമാർ. എന്നിട്ടും വില കൂടാതിരിക്കെ റബ്ബറിന് 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പി എന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ചർച്ചയാവുന്നു. ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, കേന്ദ്ര...
മംഗളൂരു: റബ്ബര്‍ ടാപ്പിങ് കത്തി നെഞ്ചില്‍ കുത്തിക്കയറിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. സുള്ള്യക്കടുത്ത എഡമനഗള ബലക്കബയില്‍ ശിവരാമിന്റെ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തില്‍ പെട്ടത്.
സ്വന്തം റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ മൂര്‍ച്ചയേറിയ കത്തി നെഞ്ചില്‍ കയറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു.
മംഗളൂറു: ലോകായുക്ത റജിസ്റ്റര്‍ ചെയ്ത കേസില്‍ എഞ്ചിനിയര്‍ക്ക് നാല് വര്‍ഷം തടവും 26.50ലക്ഷം രൂപ പിഴയും വിധിച്ചു. മംഗളൂറു അഡി.സെഷന്‍സ് കോടതി(മൂന്ന്)യാണ് ശിക്ഷ വിധിച്ചത്. മുല്‍കി നഗര്‍ പഞ്ചായത്ത് ജൂനിയര്‍ എഞ്ചിനിയര്‍ എന്‍.കെ. പത്മനാഭക്കാണ് ശിക്ഷ.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയാണ് ലോകായുക്ത കേസ് റജിസ്റ്റര്‍ ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി...
മംഗളൂറു: കേന്ദ്ര മന്ത്രി സദ്വി നിരഞ്ജന ജ്യോതിക്ക് കർണാടക വിജയപുരയിൽ കാറപകടത്തിൽ പരുക്ക്. അവർ സഞ്ചരിച്ച ഇന്നോവ കാറിൽ ലോറി ഇടിക്കുകയായിരുന്നു. മന്ത്രിയും ഡ്രൈവറും പ്രഥമശുശ്രൂഷ നേടി.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച മഹിള കൺവെൻഷനിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. വിജയപുര-ഹുബ്ബള്ളി ദേശീയ പാതയിൽ ജുമനല ഗ്രാമത്തിലൂടെ കടന്നുപോവുമ്പോഴാണ് അപകടമുണ്ടായത്.ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾ...
മംഗളൂറു:പച്ചനാഡിയിൽ മംഗളൂറു മുനിസിപ്പൽ കോർപ്പറേഷന്റെ ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിലെ തീ മൂന്നാം ദിവസം നിയന്ത്രണ വിധേയമായെങ്കിലും പുകയും രൂക്ഷ ഗന്ധവും അകന്നില്ല. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തം വളരെ വേഗം വ്യാപിക്കുകയായിരുന്നു. നാല് ജെസിബി യന്ത്രങ്ങൾ,10 ടിപ്പർ ലോറികൾ,10 ടാങ്കറുകൾ എന്നിവ ഉപയോഗിച്ച് മണ്ണിട്ട് മൂടിയും വെള്ളം പമ്പ് ചെയ്തുമാണ് തീ അണച്ചതെന്ന് കോർപ്പറേഷൻ കമ്മീഷണർ ചന്നബാസപ്പ...
മംഗളൂറു: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസമജലു കൗക്രഡി ഗ്രാമത്തിന്റെ സന്തോഷമായി എണ്‍പതുകാരി ഐശുമ്മ കാടിറങ്ങി വന്നു. പച്ചിലകള്‍ തിന്നും കാട്ടരുവിയില്‍ നിന്ന് കുടിച്ചും അലഞ്ഞ പകലുകള്‍. വന നിഗൂഢതയില്‍ നിദ്രയിലാണ്ട രാവുകളും. കാട്ടിലെ കഥ നെഞ്ചിടിപ്പോടെയും മൂക്കത്ത് വിരല്‍വെച്ചും വട്ടം കൂടി കേട്ടവര്‍ക്ക് മുന്നില്‍ കൂസലില്ലാതെ ഐശുമ്മ.
ദൊണ്ടില വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നത് വയോധികയുടെ ശീലമാണ്....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...