Saturday, June 21, 2025

Kozhikode

കേന്ദ്ര സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടം വേണം: ആര്‍.എം.പി.ഐ

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ ഐക്യനിര കെട്ടിപടുക്കണമെന്ന് ആര്‍.എം.പി.ഐ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയയും രാജ്യത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനും എതിരെ സംസാരിക്കുന്നവര്‍ പോലും നടപടിക്ക് വിധേയരാവുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യശക്തികളുടെ ചെറുത്ത് നില്‍പ് ശക്തമാക്കണം. സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന...

മഞ്ഞാങ്ങര കുടുംബസംഗമം നടത്തി

കുന്ദമംഗലം :മുണ്ടിക്കൽ താഴം മഞ്ഞാങ്ങര കുടുംബസംഗമം പന്തീർപാടം സെഞ്ച്വറി ഹാളിൽ നടന്നു. അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. എം. ബീരാൻഹാജി അധ്യക്ഷത വഹിച്ചു. ബഷീർ റഹ്മാനി ഉദ്ബോധനപ്രസംഗം നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ അംഗം കെ കെ സി നൗഷാദ്, ബാപ്പു വെള്ളിപ്പറമ്പ്, ഇ.മാമുക്കോയ മാസ്റ്റർ,എം...

ഓർമചെപ്പ് -പൂർവ വിദ്യാർത്ഥി സംഗമം നടത്തി

കുന്ദമംഗലം : കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ്എൽസി 82 ബാച്ച് ഓർമചെപ്പ് -പൂർവ വിദ്യാർത്ഥി സംഗമം നടത്തി.റിട്ട .അധ്യാപകൻ എം. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കൺവീനർ അസീസ്‌ തൈക്കണ്ടി, എം.സി.സുധ അസീസ് ചാലിൽ , സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

മുസ്ലിംലീഗ് ജില്ലാ സമ്മേളനം സമാപിച്ചു; സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം

കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനം കടപ്പുറത്ത് നടന്ന റാലിയോടെ സമാപിച്ചു. റാലി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമുദായിക ഐക്യവും സമുദായത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സാമുദായിക ഐക്യത്തിന് വിഘാതമാവുന്ന ഒരു നോട്ടം പോലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് നേതാക്കള്‍ ഉദ്ബോധിപ്പിച്ചു. എന്തു നഷ്ടപ്പെട്ടാലും സാമുദായിക...

കരിപ്പൂര്‍: എയര്‍ ഇന്ത്യാ സര്‍വ്വീസ് നിര്‍ത്താനുള്ള തീരുമാനം; എം.ഡി.എഫ്.നേതാക്കള്‍ മന്ത്രി അബ്ദുള്‍റഹ്മാനുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുബൈയിലേക്കും ഷാര്‍ജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസ് കാരണമൊന്നുമില്ലാതെ മാര്‍ച്ച് മുതല്‍ നിര്‍ത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം(എം.ഡി.എഫ്) സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ഹജ്ജ് കായിക റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാനുമായി കൂടികാഴ്ച...

സാഹിത്യനഗര പദവി: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടാനുള്ള കോഴിക്കോട് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ വര്‍ഷമാണ് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് മേയര്‍ ഡോ. ബീനാഫിലിപ്പ് കേന്ദ്രമന്ത്രി വി. മുരളീധരനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേ്്ന്ദ്ര സര്‍ക്കാറിന്റെ സഹായം ഉറപ്പുവരുത്തുന്നതിനായിുരന്നു കൂടിക്കാഴ്ച. പദ്ധതിയുടെ രക്ഷാധികാരിയായിരിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനോട് മേയര്‍ അഭ്യര്‍ത്ഥിച്ചു.എന്‍.ഐ.ടിയിലെ ആര്‍ക്കിടെക്ചര്‍...

ബിയോണ്ട് ദി ക്ലാസ് റൂം സെമിനാര്‍ സംഘടിപ്പിച്ചു

ഫറോക്ക്: ദേശീയ തലത്തില്‍ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ ഭേദഗതി ബില്ലും , കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയും , ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മേഖലക്കും പ്രതികൂലമാണെന്ന് വ്യക്തമായിരിക്കെ ഇവ രണ്ടും പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ കോളേജ് ആന്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക്...

മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മുഖ്യപ്രതി ഒന്നര വര്‍ഷത്തിനുശേഷം പിടിയില്‍

കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസ്സിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി ഒന്നര വര്‍ഷത്തിനുശേഷം പിടിയില്‍. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ്‌കുമാര്‍ (38)നെ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശനും സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു.കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പന്തീര്‍പാടം മേലേപൂളോറ...

മതപണ്ഡിതന്മാര്‍ക്ക് ശാസ്ത്ര ബോധവുമുണ്ടാവണം- ഡോ: ഹുസൈന്‍ മടവൂര്‍

കുന്ദമംഗലം : മതപണ്ഡിതന്മാര്‍ക്ക് ശാസ്ത്രബോധമുണ്ടാവണമെന്നും അല്ലാത്ത പക്ഷം അവര്‍ വിശ്വാസികളെ നയിക്കുക അന്ധവിശ്വാസങ്ങളിലേക്കായിരിക്കുമെന്നും കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ : ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ കെഎന്‍എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി മടവൂരില്‍ സംഘടിപ്പിച്ച നരിക്കുനി ഏരിയാ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ലേബലില്‍ പ്രത്യക്ഷപ്പെടുന്ന പലരും മനുഷ്യര്‍ക്കിടയില്‍...

ദി ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആര്‍. മാധവന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട് : മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ ആര്‍. മാധവന്‍നായര്‍ (71) അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകാലം ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്നു. ഏതാനും മാസം മുമ്പ് കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റിയിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: സുചേത നായര്‍ (റിട്ട....
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img