കുന്ദമംഗലം: മാധ്യമപ്രവര്‍ത്തകനും ജനശബ്ദം ചീഫ് എഡിറ്ററുമായ എം. സിബഗത്തുള്ളയെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുറ്റ് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഐ ഐ എം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ എം ജൂലിയസ് ജോര്‍ജ് (റിട്ട) ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ കണ്‍സല്‍ട്ടന്റ് ലെ.കേണല്‍ മന്ദ കനക കൃഷ്ണ മോഹന്‍, കമ്മ്യുണിക്കേഷന്‍. ആന്‍ഡ് പബ്ലിക്ക്...
കോഴിക്കോട്: സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബ്ലോക്കില്‍ നടപ്പിലാക്കുന്ന ജല ബഡ്ജറ്റ് പദ്ധതിയുടെ കുന്നമംഗലം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മപദ്ധതി 2, ഹരിതകേരളം മിഷന്‍, സി. ഡബ്ല്യൂ. ആര്‍.ഡി.എം. ഇവയുടെ സാങ്കേതിക പിന്തുണയോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കോഴിക്കോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മണ്ഡലത്തിലെ തീരദേശ ഹൈ വേ യുടെ രണ്ട് റീച്ചിന്റെ സ്ഥലമെടുക്കുന്നതിന് തുക അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി ) യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
മണ്ഡലത്തില്‍ തീരദേശ ഹൈവേ കടലുണ്ടിക്കടവ് മുതല്‍ മഠത്തില്‍...
കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്ന ആര്‍. മാധവന്‍ നായരുടെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തി ന്റെയും കാലിക്കറ്റ് പ്രസ്‌ക്ലബിന്റെയും ആഭിമുഖ്യത്തില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു.
എന്‍ .പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു.കെ.മോഹന്‍ദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോസം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍,...
കോഴിക്കോട്: സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എം ഡി യുടെയോ സര്‍ക്കാരിന്റെയോ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: മലബാര്‍ മില്‍മ നല്‍കി വരുന്ന അധിക പാല്‍ വില മാര്‍ച്ച് മാസത്തിലും തുടരും. അധിക പാല്‍വിലയായി നാലു കോടിയോളം രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് മാര്‍ച്ച് മാസവും എത്തിച്ചേരും. നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതമാണ് അധിക പാല്‍വിലയായി മില്‍മ നല്‍കി വരുന്നത്. ഫെബ്രുവരി ഒന്നു മുതല്‍...
കോഴിക്കോട്: ജില്ലയില്‍ മുസ്ലിംലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ജില്ലാ പ്രസിഡന്റായി എം.എ റസാഖ് മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ടി.ടി ഇസ്മായിലിനെയും ട്രഷററായി സൂപ്പി നരിക്കാട്ടേരിയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കെ.എ ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ്, എസ്.പി കുഞ്ഞമ്മദ്, വി.കെ.സി ഉമ്മര്‍ മൗലവി(വൈസ് പ്രസിഡന്റുമാര്‍), സി.പി.എ അസീസ്, വി.കെ...
സ്വന്തം ലേഖകന്‍
കോഴിക്കോട്: സര്‍വര്‍ തകരാറ് കാരണം ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കിയതോടെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി.ഈ മാസം റേഷന്‍ സ്വീകരിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കവേയാണ് ഇന്നലെ സംസ്ഥാനത്തെ പല സ്ഥലത്തും വിതരണം തടസ്സപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഇടങ്ങളിലേയും ഇ പോസ് മെഷീന്‍ രാവിലെ മുതല്‍ ഉച്ച വരെ പ്രവര്‍ത്തിച്ചിരുന്നില്ല. കണ്ണൂര്‍,...
കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച എൽപി, യുപി ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ യുപി വിഭാഗത്തിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. മാക്കൂട്ടം എയുപി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽപി വിഭാഗത്തിൽ കുന്ദമംഗലം എഎംഎൽപി സ്കൂൾ ഒന്നാം സ്ഥാനവും മാക്കൂട്ടം എയുപി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കുന്ദമംഗലം...
കോഴിക്കോട്: ആവശ്യത്തിന് മരുന്ന് ലഭിക്കാതെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. ജില്ലയില്‍ പനി പടര്‍ന്നു പിടിച്ചതോടെ നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. എന്നാല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്നിനായി ഫാര്‍മസിയിലെത്തുമ്പോള്‍ മരുന്ന് കിട്ടാത്ത അവസ്ഥയാണ്. പുറത്തുള്ള ഫാര്‍മസിയില്‍ നിന്ന് വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ് പാവപ്പെട്ട രോഗികള്‍ക്ക്.
ഡോക്ടറുടെ കുറിപ്പില്‍ 5...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...