Thursday, June 19, 2025

Kozhikode

എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും. സംസ്ഥാനത്ത് അഞ്ചുലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,137 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. 205 കേന്ദ്രങ്ങളാണ് ജില്ലയില്‍ ഉള്ളത്. 43,116 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 21 വിദ്യാര്‍ത്ഥികളും ഉണ്ട്. താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്നാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. ഇവിടെ 72 കേന്ദ്രങ്ങളിലായി...

കെ.എസ്.ആര്‍.ടി.സിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.ഐ.ടി.യു

രുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി സി.ഐ.ടി.യു. ശമ്പളം രണ്ടുതവണയായി വിതരണം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു ) ചീഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പ്രതിഷേധം ഇരമ്പിയത്. വല്ലതും തന്നാല്‍ വാങ്ങി കൊണ്ടുപോകണമെന്നത് പള്ളിയില്‍ പറഞ്ഞാല്‍ മതി-പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ബ്യൂറോക്രാറ്റുകള്‍ പണ്ഡിതന്മാരായിരിക്കാം....

ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ, ആത്മീയ, സാമൂഹികമേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം അനുസ്മരിച്ചു. പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. തന്റേതായ നിലപാടുകള്‍ ഉറപ്പിച്ചു പറയുകയും കാര്യകാരണസഹിതം അത്...

കെ.ടി.ഡി.സി യുടെ ‘കഫേ പൊളിറ്റന്‍’ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ബീച്ചില്‍ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ കഫേ പൊളിറ്റന്‍ റസ്റ്റോറന്റ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്,...

സരോവരം പ്ലാന്റ് നിര്‍മാണം വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിക്കണം; ആവിക്കല്‍കതോട്, കോതി പ്ലാന്റുകള്‍ അവ്യകതത തുടരുന്നു

കോഴിക്കോട്: ആവിക്കല്‍തോട്, കോതി എന്നിവിടങ്ങളില്‍ സ്ഥാപിക്കാനിരുന്ന മലിനജല സംസ്‌കരണപ്ലാന്റുകള്‍ സംബന്ധിച്ച് അവ്യകതത തുടരുമ്പോള്‍ സവോരവത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ കോര്‍പറേഷന്‍ പദ്ധതി തുടങ്ങി. വാട്ടര്‍ അതോറിറ്റിയാണ് ഇവിടെ പ്ലാന്റ് നിര്‍മിക്കുക. വാട്ടര്‍ അതോറിറ്റി തയാറാക്കിയ ഡി.പി.ആര്‍ സര്‍ക്കാറിന് അയക്കാന്‍ ധാരണയായി.ആവിക്കല്‍തോട്, കോതി എന്നിവിടങ്ങളില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ നാട്ടുകാരില്‍ നിന്ന് വലിയ തോതിലുള്ള...

ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവെച്ച സംഭവം: വ്യക്തതയില്ലാതെ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും അവ്യക്തത. കത്രിക എങ്ങനെ യുവതിയുടെ വയറ്റിലെത്തി എന്നതിന് കൃത്യമായ മറുപടി റിപ്പോര്‍ട്ടിലില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017 നവംബര്‍ 30നാണ് പന്തീരാങ്കാവ് മലയില്‍കുളങ്ങര ഹര്‍ഷീന പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിനെതുടര്‍ന്നാണ് കഠിനമായ വയറുവേദന ആരംഭിച്ചത്....

യൂത്ത് ലീഗ് അടുപ്പ് കത്തിക്കൽ പ്രതിഷേധ സമരം നടത്തി

കുന്ദമംഗലം : കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിക്കൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്‌തു. സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. സി പി ശിഹാബ്, കെ പി ശൈഫുദീൻ,...

ടിഎന്‍ ശ്രീനിവാസന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദിനതന്തി പത്രത്തിന്‍റെ റിപ്പോര്‍ട്ടറുമായിരുന്ന ടിഎന്‍ ശ്രീനിവാസന്‍റെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുശോചിച്ചു. പ്രസിഡന്‍റ് വി.എന്‍.ജയഗോപാല്‍ അധ്യക്ഷത വഹിച്ചു.എന്‍. പി.ചെക്കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.എം.കെ പണിക്കര്‍, കെ.പി വിജയകുമാര്‍,എം.ജയതിലകന്‍, നടക്കാവ് മുഹമ്മദ് കോയ, കെ.നീനി, അശോക് ശ്രീനിവാസ്, പി.സി.അബ്ദുള്‍ ലത്തീഫ്, കെ.എഫ് ജോര്‍ജ്, എം.സുധീന്ദ്രകുമാര്‍,...

പാഠപുസ്തകങ്ങളിലെ ഒഴിഞ്ഞ പേജുകളില്‍ ചിത്രങ്ങളും ശില്പങ്ങളും ചേര്‍ത്ത് ചിത്ര-ശില്പ സാക്ഷരതയ്ക്ക് വഴിയൊരുക്കികൂടെ? അഭിലാഷ് തിരുവോത്ത്

കോഴിക്കോട്: കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്ന സമയമാണിത്. ഇതേസമയത്ത് തന്നെയാണ് സിപി(ഐ)എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ യാത്ര നടക്കുന്നതും. രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിന്റെ കൂടെ അതത് പ്രദേശത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും കൂടി ചെയ്യുന്ന യാത്ര ആയതുകൊണ്ടാണ് നിരവധി നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കപ്പെടുന്നുമുണ്ട്. പേരാമ്പ്ര സ്‌കൂളിലെ...

രാഗം 23 വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

കുന്ദമംഗലം: എന്‍.ഐ ടി കോഴിക്കോട് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ 'രാഗ'ത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് എന്‍.ഐ.ടി ക്യാമ്പസില്‍ നടന്നു തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കഥകളുടെയും ഐതിഹ്യങ്ങളുടെയും സമാഹാരമായ 'ദ ബുക്ക് ഓഫ് എറ്റേര്‍ണല്‍ ഫോക്ക്‌ലോര്‍സ്' പ്രമേയമാക്കിയാണ് രാഗം 23 അരങ്ങേറുന്നത്.മാര്‍ച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ നടക്കുന്ന ഈ കലാവേദിക്ക് രാജ്യത്തിന്റെ വിവിധ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img