കോഴിക്കോട്: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ആന്ധ്ര സ്വദേശി റഫീഖിനെ(23)യെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റഫീഖിനെ വാക് തര്‍ക്കത്തെതുടര്‍ന്ന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. റഫീഖിനെ തള്ളിയിട്ട് കൊന്ന തമിഴ്‌നാട് സ്വദേശി സോനമുത്തുവിനെ സംഭവത്തിന് ശേഷം റെയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറെക്കാലമായി റഫീഖ് കേരളത്തിലാണ് താമസം. മൂന്നുവയസ്സുള്ളപ്പോള്‍ ആന്ധ്രയില്‍ നിന്ന്...
കോഴിക്കോട്: താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടില്‍ നൗഷാദ്അലി(33)ആണ് അറസ്റ്റിലായത്. റൂറല്‍ എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് മെഡിക്കല്‍ കോളജിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. നൗഷാദ്അലി കേസിലെ പ്രധാന കണ്ണിയാണെന്ന് പറയുന്നു. ഗള്‍ഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 22നാണ് മുഹമ്മദ്...
കോഴിക്കോട്: വിദ്വേഷങ്ങളെ തിരസ്‌ക്കരിച്ചും നന്മകളെ പരിപോഷിപ്പിച്ചും മാനവിക മൂല്യങ്ങളെ പ്രസരിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാക്കി റമസാനിനെ മാറ്റണമെന്ന് രാമകൃഷ്ണ മിഷന്‍ സെക്രട്ടറി സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു.ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ റമസാനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കനിവ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതിയിലേക്ക് അദ്ദേഹം തുക കൈമാറി.
ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി.മുഹമ്മദലി...
കോഴിക്കോട്: വയനാട് കലക്ടര്‍ എ. ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. കോഴിക്കോട് കലക്ടര്‍ തേജ് ലോഹിത റെഡ്ഡി അവധിയില്‍ പോവുകയാണ്. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. എറണാകുളം കലക്ടര്‍ ഡോ. രേണുരാജിയാണ് എ. ഗീതക്ക് പകരമായി വയനാട്ടില്‍ എത്തുന്നത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ് ഉമേഷ് എറണാകുളം...
കോഴിക്കോട്: വനിതാ ദിനത്തില്‍ മലബാര്‍ മേഖലയിലെ ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കുമായി മലബാര്‍ മില്‍മ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു.
ക്ഷീര സംഘങ്ങളുടെ ഭരണ സമിതിയില്‍ പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് നിര്‍ബന്ധമായും...
കോഴിക്കോട്: മാലിന്യസംസ്‌കരണ കേന്ദ്രമായ ഞെളിയന്‍പറമ്പില്‍ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇവിടെ മാലിന്യ സംസ്‌കരണത്തിന് ബൃഹത്തായ പദ്ധതി രൂപകല്‍പന ചെയ്തിരുന്നു. എന്നാല്‍ കരാര്‍ എടുത്ത കമ്പനി ഒരു പ്രവൃത്തിയും നാളിതുവരെയായി തുടങ്ങിയിട്ടില്ല. നേരത്തെയുള്ള മാലിന്യം നീക്കണമെന്നും സ്ഥലം വിട്ടുകിട്ടണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്...
കോഴിക്കോട്: ആശുപത്രികളില്‍ ഉണ്ടാവുന്ന ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടാവുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത് വലിയ വാര്‍ത്തിയായിരുന്നു. ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ ചികിത്സയില്‍ സംബന്ധിച്ച പിഴവെന്താണെന്ന് കണ്ടുപിടിക്കാന്‍ ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നും...
സ്വന്തം ലേഖകന്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍നയം അനുസരിച്ച് ഡീസല്‍വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്തിയതോടെ റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും ഈ മാസം 31ന് ഒഴിയും. സംസ്ഥാന സര്‍ക്കാര്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. 2019ലായിരുന്നു ഈ ഉത്തരവ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പുതിയ നിര്‍ദേശം...
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചിലയിടങ്ങളില്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ കുടിവെള്ളം നല്‍കും. ഇതിനായി സംവിധാനമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.സി മനോജ്കുമാര്‍ പറഞ്ഞു.
ആവശ്യമുള്ള...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...