കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരഹരിക്കുന്നതിന്റെ നടപടികള്‍ വൈകുന്നു. ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന് 20 കോടി രൂപ ചെലവ് വരും. ചെലവ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കും.
2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ...
കോഴിക്കോട്: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച പത്രപവർത്തക പെൻഷൻ വർധന ആയിരം രൂപ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആയിരം രൂപ വർധനവ് പ്രഖ്യാപിച്ചു വെങ്കിലും 500 രൂപ മാത്രമാണ് ഇപ്പോൾ നൽകി വരുന്നത്. ആശ്രിത പെൻഷൻ ഉൾപ്പെടെ മറ്റു പെൻഷൻകാർക്കും ആനുപാതിക വർധനവ്...
കോഴിക്കോട്: കുറ്റ്യാടി വലകെട്ട് ക്രൈപ്രം കടവ് റോഡിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു. സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്നും മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് റോഡിന്റെ പ്രവര്‍ത്തിക്ക് ഭരണാനുമതി നല്‍കിയത്.
ധനകാര്യ...
കോഴിക്കോട്: കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങൊളം ജംഗ്ഷന്‍ വീതിക്കൂട്ടി നവീകരിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ താമരശ്ശേരി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ് എന്നിവയുടെ സംഗമ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷനില്‍ ആവശ്യമായ വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന്...
കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്‍ കെ.എസ്.ആര്‍.റ്റി.സി. ഫെബ്രുവരിയില്‍ നടത്തുന്ന ഉല്ലാസ യാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു.
ഫെബ്രുവരി 10 ന് രാവിലെ 6.00 മണിക്ക് മൂന്നാറിലേക്ക് നടത്തുന്ന ഉല്ലാസ യാത്രക്ക് 1900/- രൂപ. ഫെബ്രുവരി 10 ന് രാത്രി 10 മണിക്ക് വാഗമണ്‍ കുമരകം യാത്ര ഭക്ഷണം ഉള്‍പ്പെടെ 3850/- രൂപ. ഫെബ്രുവരി 11 ന്...
കോഴിക്കോട്: മടങ്ങിവന്ന പ്രവാസിമലയാളികള്‍ക്കായി നോര്‍ക്കയുംയൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേള 9,10 തീയതികളില്‍ കോഴിക്കോട്ട് നടക്കും. കല്ലായി റോഡിലെ പാര്‍ക്കോ കോംപ്ലക്‌സിലെ :യൂണിയന്‍ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ചിലാണ് മേള നടക്കുക.
താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www .norkaroots.org യിലെ NDPREM ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം....
കോഴിക്കോട്: കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സമീപം റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. സ്‌കൂളിന്റെ സ്ഥലം കൈയേറി റോഡ് നിര്‍മാണം നടത്തുന്നുവെന്നാരോപിച്ച് പി.ടി ഉഷ എം.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥലം പഞ്ചായത്തിന്റേതാണെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കെ.എസ്.ഐ.ഡി.സിയുടെ ഭൂമിയാണ് പത്തേക്കര്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് പാട്ടത്തിന് നല്‍കിയത്. ഇതിന്റെ...
കോഴിക്കോട്: ആവിക്കല്‍തോടില്‍ കോര്‍പറേഷന്‍ തുടങ്ങാനിരിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനെതിരെയുള്ള സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനം. അമൃത്പദ്ധതിയുടെ കീഴില്‍ തുടങ്ങുന്ന പ്ലാന്റ് നിര്‍മാണം അമൃത് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. കോതിയിലും പ്ലാന്റ് വരുന്നുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ ഒരു വര്‍ഷമായി പ്രക്ഷോഭപാതയിലാണ്. ആവിക്കല്‍തോടില്‍ മണ്ണ് പരിശോധന പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
കോതിയില്‍ കല്ലായിപ്പുഴ നികത്തി പ്ലാന്റ് സ്ഥാപിക്കുന്ന...
കോഴിക്കോട്: സിറ്റി പൊലീസ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നാടകമത്സരം നടത്തുന്നു. റോട്ടറി ക്ലബ്ബ് ഈസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി. നോ ടു ഡ്രഗ്, യേസ് ടു ലൈഫ് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിയാണ് മത്സരം. ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു നാടകം തെരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് അയക്കും.
ജില്ലാതലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് നാടകങ്ങള്‍ സംസ്ഥാനതലത്തിലുള്ള സമിതി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...