Thursday, June 19, 2025

Kozhikode

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: കുറ്റപത്രം വൈകുന്നതായി പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം വൈകുന്നതായി പരാതി. കഴിഞ്ഞ ആഗസ്റ്റിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്. സന്ദര്‍ശക പാസ് ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരിലുള്ള വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ കൂടുതല്‍...

കോര്‍പറേഷന്‍ കൗണ്‍സില്‍: സംസ്ഥാന ബജറ്റിനെപ്പറ്റി മിണ്ടരുതെന്ന് ഭരണപക്ഷം

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സിലില്‍ കേന്ദ്ര,സംസ്ഥാന ബജറ്റുകള്‍ സംബന്ധിച്ച് അടിയന്തര പ്രമേയം വന്നെങ്കിലും സംസ്ഥാന ബജറ്റിനെതിരെയുള്ള പ്രമേയം തള്ളി മേയര്‍. മുസ്്‌ലിംലീഗ് കൗണ്‍സില്‍പാര്‍ട്ടി നേതാവ് കെ. മൊയ്തീന്‍കോയയാണ് സംസ്ഥാന ബജറ്റിലെ നികുതിവര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. എന്നാല്‍ പ്രമേയത്തിന് മേയര്‍ അനുമതി നല്‍കിയില്ല. അതേസമയം, കേന്ദ്രബജറ്റിനെ വിമര്‍ശിക്കുന്ന അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സി.പി.എം അംഗം സി.എം...

മോഷണ കേസിലെ പ്രതി 33 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പീടിയില്‍

കോഴിക്കോട് നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ 1990 വര്‍ഷ കാലയളവില്‍ മോഷണം നടത്തിയ കേസിലെ പ്രതി 33 വര്‍ഷത്തിനുശേഷം പിടിയിലായി. ഈസ്റ്റ് നടക്കാവ് ഓര്‍ക്കാട്ട് വയലില്‍ സലാല എന്ന സലീല്‍ ആണ് പിടിയിലായത്. ജാമ്യം ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാല്‍ 2013 വര്‍ഷം മുതല്‍ ഇയാളെ കോടതി നടക്കാവിലെ 2 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നടക്കാവ് ഇന്‍സ്‌പെക്ടര്‍...

വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ് 12 ന് കോഴിക്കോട് കടപ്പുറത്ത്സഊദി അറ്റാഷെ ശൈഖ്-ബദര്‍ അല്‍ ബുജൈദി ഉല്‍ഘാടനം ചെയ്യും

കോഴിക്കോട്: 'മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം' എന്ന സന്ദേശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് കോണ്‍ഫറന്‍സ് 12 ന് വൈകിട്ട് 4.15-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ സ്നേഹത്തിന്റെയും സഹവര്‍ത്തി ത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വ്യാപകമാക്കുക എന്നതാണ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഭരണഘടനാപരമായ അവകാശങ്ങളും,...

സഹദ് എന്ന അച്ഛന് കുഞ്ഞു പിറന്നു: ട്രാന്‍സ് ജന്റര്‍ ദമ്പതിമാര്‍ അച്ഛനും അമ്മയുമായി

സ്വന്തം ലേഖകന്‍ കോഴിക്കോട്: ട്രാന്‍സ് ജന്റര്‍ ദമ്പതിമാരായ സഹദിനും സിയ പവലിനും ഇത് ആഹ്ലാദവേള. അവര്‍ക്ക് ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നു. മൂന്നര വര്‍ഷമായി ഒന്നിച്ച് താമസിക്കുന്ന സഹദും സിയയും ലിംഗ മാറ്റ ചികിത്സയിലായിരുന്നു. അതിനിടെയാണ് സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്‌നം ഇവരുടെ മനസ്സില്‍ ഉടലെടുത്തത്. ചികിത്സ പകുതിയില്‍ നിര്‍ത്തി ഗൈനോക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. അങ്ങനെ സഹദ്...

സംസ്ഥാന വിവരവകാശ കമ്മീഷണര്‍ 18 കേസുകള്‍ തീര്‍പ്പാക്കി

കോഴിക്കോട്: സംസ്ഥാന വിവരവകാശ കമ്മീഷണര്‍ പി.ആര്‍. ശ്രീലത കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി.20 കേസുകള്‍ പരിഗണിച്ചതില്‍ 18 കേസുകള്‍ കമ്മീഷണന്‍ തീര്‍പ്പാക്കി. വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ ഹാജരാകാത്ത എസ്ബിഐഒമാര്‍ക്ക് കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകുന്നതിന് നിര്‍ദേശം നല്‍കി. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാന്‍ കഴിയുന്ന രേഖകള്‍ നല്‍കേണ്ടതാണ്. കാലതാമസം കൂടാതെ ഫയലുകള്‍ തീര്‍പ്പാക്കണമെന്നും കമ്മീഷണര്‍ ഉദ്യോഗസ്ഥന്മാരോട് നിര്‍ദേശിച്ചു.

ഡിസിഐപി: സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോഴിക്കോട്: ഡിസ്ട്രിക്ട് കലക്ടര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഡി സി ഐ പി ) ഇരുപത്തിമൂന്നാം ബാച്ചിലെ ഇന്റേണ്‍സിന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 4 മാസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ13 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ...

സ്വകാര്യ വഴികള്‍ക്ക് കുറുകെ വൈദ്യുതലൈന്‍ വലിക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ച രേഖ സൂക്ഷിക്കണം: വിവരാവകാശ കമ്മിഷന്‍

കോഴിക്കോട്: സ്വകാര്യ വ്യക്തികളുടെ നടവഴികള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് കുറുകെ വൈദ്യുതലൈന്‍ വലിക്കുമ്പോള്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതിന്റെ രേഖകള്‍ ഫയലില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതി ബോഡ് മാനേജിംഗ് ഡയറക്ടറോട് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് കോവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പി.ദീപ്തി രാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗില്‍ തീര്‍പ്പാക്കവേ കമ്മിഷണര്‍ എ.അബ്ദുല്‍...

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം’സ്മൃതി’ ഫെബ്രുവരി 10 ന്

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം'സ്മൃതി' സംഘടിപ്പിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ചരമദിനമായ 10 ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്, മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം...

കാരന്തൂര്‍ ശ്രീ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവ ബ്രോഷര്‍ പ്രകാശനം ചെയ്തു

കുന്ദമംഗലം: കാരന്തൂര്‍ ശ്രീ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം ഏപ്രില്‍ ഒന്നുമുതല്‍ ആറു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്ര മഹോത്സവ ബ്രോഷര്‍ പ്രകാശനം മാതൃഭൂമി ജോയന്റ് മാനേജിങ്ങ് എഡിറ്റര്‍ പി.വി നിധീഷ് നിര്‍വ്വഹിച്ചു. ക്ഷേത്ര മഹോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.കെ സുകുമാരന്‍ സ്വാഗതംപറഞ്ഞ പരിപാടിയില്‍, ചെയര്‍മാന്‍ വി.പി അശോകന്‍ അധ്യക്ഷത...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img