കോഴിക്കോട്: കഴിഞ്ഞ 22 ദിവസമായി ജില്ലയില്‍ തുടര്‍ന്നുവന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ സമരം ഒത്തുതീര്‍പ്പായി. കോഴിക്കോട് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഒല, ഊബര്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. നിലവില്‍ യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പലതും അംഗീകരിച്ചില്ലെങ്കിലും ചാര്‍ജ് ഏകീകരണം കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം...
കോഴിക്കോട്: നഷ്ടപ്പെട്ട കിറ്റുകളുടെ പേരില്‍ റേഷന്‍ വ്യാപാരികളില്‍ നിന്നും ഇരട്ടി തുക ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി പരാതി. കൊവിഡ് കാലത്ത് വിതരണത്തിന് എത്തിയ കിറ്റുകളില്‍ റേഷന്‍ കടകളില്‍ നിന്ന് നഷ്ടപ്പെട്ടവയ്ക്ക് 1000 രൂപ വരെ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിയാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശിക വന്ന മുഴുവന്‍ കിറ്റുകളുടേയും കമ്മീഷന്‍...
കോഴിക്കോട് : നഗരത്തില്‍ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ് ഷുഗറുമായി മായി മൂന്നുപേര്‍ പിടിയില്‍. അടിവാരം മേലെ കനലാട് തെക്കേക്കര വീട്ടില്‍ ഷാജി വര്‍ഗ്ഗീസ് (54 ), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലില്‍ അബ്ദുള്‍ സമദ് എന്ന കിളി സമദ് (35)ഒളവണ്ണ മണിയാല്‍ പറമ്പ്...
കോഴിക്കോട്: ഇസ്ലാം മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മതമാണെന്നും അതൊരിക്കലും അക്രമണോത്സുകമല്ലെന്നും മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. ഇസ്ലാമിക സാഹിത്യങ്ങള്‍ നല്‍കുന്ന അനുഭവവും വിശാല മാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഐ.പി.എച്ച് പുസ്തകമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ.പി. കമാലുദ്ദീന്‍ വിവര്‍ത്തനം ചെയ്ത ഇമാം ഗസ്സാലിയുടെ ഇഹ്...
സ്വന്തം ലേഖകന്‍
കോഴിക്കോട്: നര്‍മ്മം നിറഞ്ഞ പ്രസംഗം തന്നെയായിരുന്നു സി.പി കുഞ്ഞു എന്ന രാഷ്ട്രീയനേതാവിന്റെ തുറുപ്പുശീട്ട്. പാര്‍ട്ടിക്കാരെയും പാര്‍ട്ടി എതിരാളികളെയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപോലെ ആകര്‍ഷിച്ചു. അണികള്‍ക്ക് തികഞ്ഞ പാര്‍ട്ടിക്ലാസ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. രാഷ്ട്രീയ എതിരാളികളാകട്ടെ അതില്‍ നിന്ന് ധാരാളം വിവരങ്ങള്‍ സമ്പാദിച്ചു. ഏതായാലും കുഞ്ഞുവിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നത് പതിവായിരുന്നു.
മുസ്ലിംലീഗ്...
കോഴിക്കോട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സി.പി കുഞ്ഞു(93) അന്തരിച്ചു. 1987 മുതല്‍ 1991 വരെ കോഴിക്കോട് രണ്ടില്‍ നിന്ന് കേരളനിയമസഭയില്‍ അംഗമായിരുന്നു. അതിനുശേഷം കോര്‍പറേഷന്‍ കൗണ്‍സിലിലേക്കും മത്സരിച്ചു ജയിച്ചു. കൗണ്‍സിലില്‍ സഭാനേതാവായിരുന്നു.
ഡെപ്യൂട്ടി മേയര്‍ സി.പി മുസഫര്‍ അഹമ്മദ് മകനാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, വഖഫ് ബോര്‍ഡ് അംഗം, കെ.എസ്.ഇ.ബി...
കോഴിക്കോട്: കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 15,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേല്‍ അടിച്ചേല്‍പിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നികുതി വര്‍ദ്ധനവിനെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎജിയുടെ...
കോഴിക്കോട്: കനോലികനാല്‍ നവീകരണവും ടൂറിസം വികസനവും സാധ്യമാക്കുന്നതിനുള്ള കനാല്‍ സിറ്റി പദ്ധതിയുടെ ആദ്യ പ്രോജക്ടിന്റെ ഡി.പി.ആര്‍ തയാറായി. കനാലില്‍ ബോട്ട് സര്‍വീസ് തുടങ്ങാനും നഗരത്തില്‍ ടൂറിസം വികസന പദ്ധതികള്‍ തുടങ്ങാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡി.പി.ആര്‍ കിഫ്ബിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. സരോവരം ഭാഗത്താണ് ആദ്യം പണി തുടങ്ങുക.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 45 കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.കനാലിന്റെ ഇരുവശങ്ങളിലുമായി...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം എന്‍.ഐ.എ വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് ശേഷമാണ് ഹരജി തള്ളിയത്.
അലന്റെ സുഹൃത്തായ താഹയും കേസില്‍ പ്രതിയാണ്. കേസില്‍ ആദ്യം അറസ്റ്റിലായ അലന് ഉപാധികളോടെയാണ് കോടതി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...