Thursday, June 19, 2025

Kozhikode

ലിറ്റില്‍ കൈറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സഹവാസ ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഐ.ഒ.ടി, ത്രിഡി മോഡലിംഗ് തുടങ്ങിയവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്ന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് കാരപരമ്പ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കും അടുത്ത വര്‍ഷം പരിശീലനം നല്‍കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കായി വിപുലമായ ഡിജിറ്റല്‍ മീഡിയാ...

ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കളുടെ പരാതി. കല്‍പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് ജീവനൊടുക്കിയത്. ആള്‍ക്കൂട്ടം മര്‍ദിച്ചതിനെതുടര്‍ന്ന് അപമാനം മൂലം ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ചയാണ് ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാര്‍ക്കുള്ള...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

കോഴിക്കോട്: കാമുകനുമൊത്ത് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബീഹാര്‍ വൈശാലി ജില്ലയിലെ പുനംദേവി(30)കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. പുനംദേവിയും ഭര്‍ത്താവ് സഞ്ജീവ് പസ്വാനും(33) വേങ്ങര യാറമ്പാടി എന്ന സ്ഥലത്തുള്ള പി.കെ ക്വാട്ടേഴ്‌സില്‍ ആണ് താമസിച്ചിരുന്നത്. ബീഹാര്‍ സ്വദേശിയായ ജയപ്രകാശന്‍ പുനംദേവിയുമായി അടുക്കുകയായിരുന്നു. ഇതിന് തടസ്സമായി കണ്ട സഞ്ജീവ് പസ്വാനെ ഇരുവരും...

ജയരാജന്മാര്‍ക്ക് എതിരെ അന്വേഷണം:റിസോര്‍ട്ട് വിവാദം പുതിയ തലത്തിലേക്ക്

സ്വന്തം ലേഖകന്‍ കോഴിക്കോട്: സാമ്പത്തിക ഇടപാടുകളിലും വ്യക്തിപരമായ അഴിമതി ആരോപണങ്ങളിലും പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുരുതെന്ന പാര്‍ട്ടി പ്ലീനം പുറത്തിറക്കിയ നിര്‍ദേശം ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന്റെ ഉദാഹരമാണ് ഇ.പി ജയരാജന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദം. സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിഷയം കത്തിക്കയറിയെങ്കിലും അന്തിമ തീരുമാനം സെക്രട്ടറിയേറ്റിന് വിട്ടിരിക്കുകയാണ്. പരാതി ഉന്നയിച്ച പി. ജയരാജന് എതിരെയും അന്വേഷണം...

സുഹറ പടിപ്പുര പുരസ്‌കാരം ബി.കെ. ഹരിനാരായണന്

കോഴിക്കോട്: മാക്ബത്ത് പബ്ലിക്കേഷന്‍ പ്രഥമ സുഹറ പടിപ്പുര സ്മാരക കവിതാ പുരസ്‌കാരം ബി.കെ. ഹരി നാരായണെന്റെ നൂറ്റടപ്പന്‍ എന്ന സമാഹാരത്തിന് ലഭിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമം കോഴിക്കോട് യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ.എം. റഷീദിന്റെ നിഴലിനെ ഓടിക്കുന്ന വിദ്യ, ആര്യ ഗോപിയുടെ ഉരിയാടും കാലത്തെ പെണ്ണുങ്ങള്‍,...

സ്വാകാര്യബസുകളുടെ മത്സരയോട്ടം; അപകടം തുടര്‍ക്കഥയാവുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വകാര്യബസുകളുടെ മത്സരയോട്ടത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാകുന്നു. നിശ്ചിത സമയത്തെത്താനുള്ള ഓട്ടമാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. നടുറോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ചയാണ്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദീര്‍ഘദൂര ബസുകളും സിറ്റിയിലോടുന്ന ബസുകളും സര്‍വ്വീസ് നടത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പുകളിലും ബസുകള്‍...

ബജറ്റിലെ നികുതിവര്‍ധന: യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ 15 മുതല്‍ 23 വരെ

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ അധികനികുതി അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് 15 മുതല്‍ 23 വരെ വിവിധ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തളളിവിടുകയാണ് ബജറ്റ് നിര്‍ദേശത്തിലൂടെ ചെയ്യുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍്ക്കാറിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ്...

ഗിരീഷ് പുത്തഞ്ചേരി സംഗീതത്തെ ഉപാസിച്ച എഴുത്തുകാരന്‍- വി ടി മുരളി

കോഴിക്കോട്: സംഗീതത്തെ ഉപാസിച്ച എഴുത്തുകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന് പിന്നണി ഗായകന്‍ വി ടി മുരളി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം 'സ്മൃതി' യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ നര്‍മ്മബോധമുള്ള ഗിരീഷ് പുത്തഞ്ചേരി എല്ലാ എഴുത്തുകാരോടും അടുപ്പം സൂക്ഷിച്ചിരുന്നു. ഭാസ്‌കരന്‍ മാസ്റ്റര്‍, ഒഎന്‍വി, യൂസഫലി...

ഭരണഭാഷ: ജില്ലാതല ഏകോപനസമിതി യോഗം ചേര്‍ന്നു

കോഴിക്കോട്: ഭരണഭാഷയുമായി ബന്ധപ്പെട്ട് എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഏകോപനസമിതി യോഗം ചേര്‍ന്നു. ഔദ്യോഗികഭാഷാ വകുപ്പിലെ ഭാഷാവിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാര്‍ വിവിധ വകുപ്പുകളിലെ ഭാഷാമാറ്റപുരോഗതി അവലോകനം ചെയ്തു. മലയാളത്തിന് ഏകീകൃത എഴുത്തുരീതി അത്യാവശ്യമാണെന്ന് ഡോ. ആര്‍. ശിവകുമാര്‍ പറഞ്ഞു. അതിനു വേണ്ടി ഔദ്യോഗികഭാഷാ വകുപ്പ് 'മലയാളത്തിന്റെ എഴുത്തുരീതി' എന്ന പേരില്‍...

നികുതി വര്‍ദ്ധനവ്: വ്യാപാരികളും സമരത്തിന്28ന് സെക്രട്ടറിയേറ്റ് ധര്‍ണ

കോഴിക്കോട്: ജനജീവിതത്തെ ദുഷ്‌കരമാക്കുന്നതോടൊപ്പം വ്യാപാരമേഖലയെ തകര്‍ക്കുന്ന ബജറ്റിലെ പുതിയ നികുതി വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക പെന്‍ഷന്‍ നല്‍കുന്നതിന് ഡീസലിനും പെട്രോളിനും ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചത് വന്‍ വിലക്കയറ്റത്തിന് ഇടയാക്കും എന്നതിന് സംശയമില്ല. വ്യാപാരികള്‍ക്ക് അംശാദായം അടച്ച് നല്‍കി വരുന്ന വ്യാപാരി ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 1300...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img