Thursday, June 19, 2025

Kozhikode

സ്വര്‍ണവില കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 42,080 രൂപയായിരുന്നത് ഇന്ന് 42,000 ആയി കുറഞ്ഞു. വാലന്റൈന്‍ ദിനത്തില്‍ സമ്മാനം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വില കുറഞ്ഞത് തെല്ല് ആശ്വാസമാകും. വളരെ ചെറിയ കുറവ് മാത്രമെ വന്നിട്ടുള്ളൂവെങ്കിലും കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. പവന് 40,000 കടന്നശേഷം അതില്‍ നിന്ന്...

കോര്‍പറേഷനില്‍ കെട്ടിടമുറികളുടെ മറിച്ചു വില്‍പന തകൃതി

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ കടമുറികള്‍ മറിച്ചുവില്‍ക്കുന്നത് പതിവാകുന്നു. കോര്‍പറേഷന്‍ അധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ലക്ഷങ്ങളുടെ തിരിമറി നടക്കുന്നത്. കോര്‍പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയാണ് ഇത് സംഭവിക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നേരത്തെയുള്ള തുച്ഛമായ വാടകക്കായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുന്നത്. വാടകക്കാരന്‍ കൂടിയ നിരക്കില്‍ മേല്‍വാടകക്ക് നല്‍കുകയാണ് ചെയ്യുന്നത്. 10,000 രൂപക്ക് വാടകക്ക് എടുത്ത ആള്‍ 80,000 രൂപവരെ...

ചങ്ങാത്തപ്പന്തൽ 2023; സ്നേഹം പങ്കുവെച്ച്, പരസ്പരം സാന്ത്വനം ചൊരിഞ്ഞ് അവരൊത്തുകൂടി

കോഴിക്കോട്: 'താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും'….. അപകടം സംഭവിച്ച് കിടപ്പിലായ സന്തോഷ് നടുവത്തൂർ തന്റെ വേദനകളെല്ലാം മറന്ന് അമ്പലപ്രാവിലെ ഗാനം അതിമനോഹരമായി ആലപിക്കുകകയാണ്. സന്തോഷിനെപ്പോലെ ശാരീരിക അവശതകൾ കാരണം വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന നിരവധി പേരാണ് പാട്ടുപാടിയും സന്തോഷം പങ്കുവെച്ചും ഒരിക്കൽ കൂടി ഒത്തു ചേർന്നത്. പാരാപ്ലീജിയ ബാധിതരുടെ സ്വതന്ത്ര...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ യുവതി പിടിയിലായി. കാമുകനുമൊത്ത് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബീഹാര്‍ വൈശാലി ജില്ലയിലെ പുനംദേവി(30)യാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വേങ്ങരയില്‍ ബസ് ഇറങ്ങിയ ഇവരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുനംദേവിയും ഭര്‍ത്താവ് സഞ്ജീവ് പസ്വാനും(33) വേങ്ങര യാറമ്പാടി...

കുടുംബശ്രീക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്:നാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന 'സ്ത്രീശക്തി' വടം വലി മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രാദേശിക വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കുടുംബശ്രീ യൂണിറ്റുകളാണ്. കുടുംബങ്ങളുടെ...

ദൈവിക ദര്‍ശനം മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കും : ശൈഖ് ബദര്‍ അല്‍ അനസി

കോഴിക്കോട്: ദൈവിക ദര്‍ശനം മധ്യമ നിലപാടിലേക്കും വിട്ടുവീഴ്ചയിലേക്കും സഹവര്‍ത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാല്‍ മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ ബുജൈദി അല്‍ അനസി പ്രസ്താവിച്ചു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭിന്ന വര്‍ഗ്ഗങ്ങളും ഗോത്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതും, ശാന്തിയും നിര്‍ഭയത്വത്തിലും കഴിയുന്നതുമായ...

മുസ്ലിം നവോത്ഥാന ചരിത്രം അപനിര്‍മ്മിക്കുവാനുള്ള ശ്രമം അപഹാസ്യം: വിസ്ഡം സമ്മേളനം

കോഴിക്കോട്: അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനായി ചരിത്ര രേഖകളില്‍ വസ്തുനിഷ്ഠമായി പ്രതിപാദിച്ചിട്ടുള്ള മുസ്ലിം നവോത്ഥാന ചരിത്രത്തെ അപനിര്‍മിക്കുവാനുള്ള ശ്രമം അപഹാസ്യമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഇസ്ലാമിക് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കേരളത്തിലെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിഷ്‌കര്‍ത്താക്കള്‍ സലഫീ ആശയം സ്വീകരിച്ചവരായതിനാലാണ് ചിലര്‍ അസ്വസ്ഥരാകുന്നത്. സമൂഹത്തിന്റെ ആത്മീയാന്വേഷണങ്ങളെ വഴിതിരിച്ച് വിടുകയും...

സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍.ഭാരവാഹികള്‍: അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (പ്രസിഡന്റ്), മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി (ജനറല്‍ സെക്രട്ടറി), പി വി അഹ്മദ് കബീര്‍ എളേറ്റില്‍ (ഫിനാന്‍സ് സെക്രട്ടറി). അലവി സഖാഫി കായലം, ഇബ്രാഹിം സഖാഫി താത്തൂര്‍, മുനീര്‍ സഅദി...

ആ ദിവാസി യുവാവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണം: ദളിത് ലീഗ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് എത്തിയ വയനാട് കൽപ്പറ്റ വെള്ളാരംകുന്ന് അഡ് ലേഡ് പാറ വയൽ കോളനിയിലെ ആദിവാസി യുവാവ് വിശ്വനാഥൻ്റെ ദുരൂഹ മരണം സമഗ്രമായി അന്വേഷിക്കണംമെന്ന് ദളിത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്മാരു മായി ബന്ധപ്പെട്ടു കൊണ്ട് ചർച്ച...

ഐ.എന്‍.എല്‍: അബ്ദുല്‍വഹാബ് വിഭാഗത്തിന്റെ അപേക്ഷനാളെ കോടതി പരിഗണിക്കും

കോഴിക്കോട്: ഐ.എന്‍.എല്‍ അബ്ദുല്‍വഹാബ് പക്ഷം താല്‍ക്കാലിക വിലക്ക് നീക്കണമന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നാളെ കോടതി പരിഗണിക്കും. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പ്രഖ്യാപിച്ചിരുന്നു. അതിനെ എതിര്‍ത്താണ് അബ്ദുല്‍വഹാബും കൂട്ടരും പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്. അതേസമയം, ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസിഡന്റും കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റി...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img