Friday, June 20, 2025

Kozhikode

ശാസ്ത്രസാഹിത്യ പരിഷത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സി.പി.എം

കോഴിക്കോട്: ശാസ്ത്രം ജനനന്മക്ക് എന്ന സന്ദേശവുമായി പദയാത്ര സംഘടിപ്പിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വീണ്ടും സജീവമാകാന്‍ ശ്രമിക്കുമ്പോള്‍ സി.പി.എമ്മിലെ സൈബര്‍ പോരാളികള്‍ വിമര്‍ശനവുമയി രംഗത്ത്. ഒരു കാലത്ത് സി.പി.എമ്മിന്റെ പോഷകസംഘടനയായി പ്രവര്‍ത്തിച്ച പരിഷത്ത് ഇടക്കാലത്ത് സജീവമായിരുന്നില്ല. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ നിലപാടെടുത്താണ് പരിഷത്ത് വീണ്ടും സജീവമായത്. പരിസ്ഥിതി...

നഗരമധ്യത്തില്‍ കൊലപാതകശ്രമം: പ്രതി പിടിയില്‍

കോഴിക്കോട്: നഗരഹൃദയത്തില്‍ പട്ടാപ്പകല്‍ കൊലപാതകശ്രമം. കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കസബ പോലീസ് പിടികൂടി. പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന്‍ സതീഷ് എന്ന സതി(41) ആണ് പിടിയിലായത്. കരിക്കാംകുളം സ്വദേശി അബ്ദുള്‍ റഷീദിനെ കുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട...

രാമാശ്രമം അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്

കോഴിക്കോട്: 32-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, വി.ആര്‍. സുധീഷ് എം. മോഹനന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നിപ്പാ -...

ബാലാവകാശ സംരക്ഷണ നിയമം: ബേപ്പൂരില്‍ ബോധവല്‍ക്കരണ പരിപാടി

കോഴിക്കോട്: ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കും. കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം 19 ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫറോക്കിലെ എ4...

കുന്ദമംഗലത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും

കോഴിക്കോട്: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങള്‍ നീക്കി ത്വരിതഗതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ധാരണയായി. റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍, കിഫ്ബി ധനസഹായത്തോടെ നടന്നുവരുന്ന പദ്ധതികള്‍ തുടങ്ങിയവയുടെ നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ...

ബീച്ച് അംബ്രല്ല വിതരണം ചെയ്തു

കോഴിക്കോട്: ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ബീച്ച് അംബ്രല്ലയുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിജു പി.എസ് അധ്യക്ഷനായിരുന്നു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. സി മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥി...

വിശ്വനാഥന്റെ മരണം: കൂടുതല്‍ തെളിവെടുപ്പിന് പൊലീസ്

കോഴിക്കോട്: ആദിവാസി യുവാവ് കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലെയ്ഡ്‌ പാറവയലിലെ വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. വിശ്വനാഥന്റെ ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംഘം കല്‍പ്പറ്റക്ക് തിരിച്ചു. അതേസമയം, പട്ടികവിഭാഗ പീഡനനിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം നിലവില്‍വന്നു. വിശ്വനാഥനെ മെഡിക്കല്‍ കോളജ് വളപ്പില്‍...

ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം 2022 അമൃത എ എസ്സിന്

കോഴിക്കോട്: രണ്ടാമത് ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്. പി.കെ പാറക്കടവ്, ഡോ. സുനീത ടി.വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം എന്‍ട്രികളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളില്‍ നിന്നാണ് അമൃത എ. എസ് എഴുതിയ 'ഫോബിയ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും ഫലകവും...

റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയുടെ നടുവില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ വ്യാപാരികളുടെ നിലിനില്‍പ് പ്രതിസന്ധിയില്‍. വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ കണക്കനുസരിച്ച് 2886 കടക്കാര്‍ നിലവിലെ വേതന പാക്കേജ് പ്രകാരം പതിനെട്ടായിരം രൂപയെന്ന മിനിമം കമ്മിഷന്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. പലര്‍ക്കും 13000 രൂപ വരെയാണ് കമ്മിഷന്‍ ലഭിക്കുക.കേന്ദ്ര സര്‍ക്കാറിന്റെ പിഎംജികെ പദ്ധതി വിഹിതമായി റേഷന്‍ കടക്കാര്‍ക്ക് അധിക...

ജില്ലാതല ശില്പശാല നടത്തി

കോഴിക്കോട്: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൌണ്‍സില്‍ (K - DISC) വിവിധ വകുപ്പുകളുമായി ഓരോ ജില്ലയിലും നടത്തുന്ന യങ് ഇന്നോവേഷന്‍ പ്രോഗ്രാം (വൈ ഐ പി ) ജില്ലാതല ശില്പശാല നടത്തി. ശില്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് രോഹിത്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img