Friday, June 20, 2025

Kozhikode

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തി സംഘാടകര്‍. ഇന്നലെ മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അദ്ദേഹം പങ്കെടുത്ത ഏകഔദ്യോഗിക പരിപാടിയായ ജൈവവൈവിധ്യ കോണ്‍ഗ്രസിലായിരുന്നു കടുത്ത നിയന്ത്രണം. കോളജ് അധികൃതരാണ് പരിപാടിയിലെത്തുമ്പോള്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച തന്നെ കോളജധികൃതര്‍ കറുപ്പ് വസ്ത്രങ്ങളും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം...

ജൈവവൈവിധ്യ സംരക്ഷണം കടമയായി ഏറ്റെടുക്കെണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൈവവൈവിധ്യ സംരക്ഷണം ഔദ്യോഗിക തലത്തില്‍ മാത്രം ഒതുങ്ങിപോകാതെ ഒരു ജനകീയ യജ്ഞമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തിയാണ്. തദ്ദേശ...

ജൈവസമ്പത്ത് സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം വേണം: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ജൈവസമ്പത്ത് സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ളപ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് നെല്‍ കര്‍ഷകരായ മുരളീധരന്‍ മാസ്റ്റര്‍,ഐസക് എന്‍ വര്‍ഗ്ഗീസ്, എന്നിവര്‍ക്ക് നെല്‍വിത്തുകള്‍ കൈമാറികൊണ്ടാണ് പ്രദര്‍ശന സ്റ്റാളുകളുടെ...

തീവണ്ടികള്‍ കൂട്ടത്തോടെ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷം

കോഴിക്കോട്: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ വലയ്ക്കുന്നു. മംഗലാപുരത്തിന് അടുത്ത് ജോക്കട്ട്, പട്ടീല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ട്രാക്കില്‍ പണി നടക്കുന്നതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. അജ്മീര്‍-എറണാകുളം, ചണ്ഡീഗഡ്-കൊച്ചുവേളി, ജാംനഗര്‍-തിരുനല്‍വേലി, നിസാമുദ്ദീന്‍-എറണാകുളം, ഗാന്ധിദാം-തിരുനല്‍വേലി, എറണാകുളം-ഓഖ, ഇന്‍ഡോര്‍-കൊച്ചുവേളി, പോര്‍ബന്തര്‍-കൊച്ചുവേളി പ്രധാന ദീര്‍ഘദൂര വണ്ടികളാണ് മാര്‍ച്ച് മൂന്നുവരെ റദ്ദാക്കിയിട്ടുള്ളത്. ഇതോടെ മറ്റു വണ്ടികളില്‍...

കോഴിക്കോട് ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

കുന്ദമംഗലം: കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പാറ്റേണ്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 24 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 16 ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് 18 ,19 തീയതികളിലാണ് പാറ്റേണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വോളിബോള്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. മുസ്തഫ മാസ്റ്റര്‍ നിര്‍വഹിച്ചു....

രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിന് നാളെ തുടക്കമാകും

കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിന് നാളെ(ഫെബ്രുവരി 19) കോഴിക്കോട് തുടക്കമാകും. ജൈവ വൈവിധ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും. ഫെബ്രുവരി 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സംസ്ഥാന ജൈവവൈവിധ്യ...

മുസ്ലിംലീഗ് ജില്ലാ സമ്മേളനം തുടങ്ങി

കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ പതാക ഉയര്‍ത്തി. ഫാസിസത്തിനും മതനിരാസത്തിനും എതിരെ ജനാധിപത്യ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പി.കെ.കെ ബാവ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പാറക്കല്‍...

മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍

കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ പ്ലയിറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍. കല്ലായി സ്വദേശി കെ.എം ഹംറാസ് (19) ആണ് അറസ്റ്റിലായത്. ആള്‍സഞ്ചാരം കുറഞ്ഞ റോഡുകളിലൂടെ മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലെയിറ്റ് ഊരി മാറ്റിയ ശേഷം റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുന്നതാണ് പതിവ്. നടക്കാവ് ഭാഗത്ത്...

ജീവനക്കാരില്ല, തപാല്‍ വിതരണം അവതാളത്തില്‍

കോഴിക്കോട്: ജില്ലയിലെ തപാല്‍ ഓഫീസുകളില്‍ ആവശ്യത്തിന് പോസ്റ്റ്മാന്‍മാര്‍ ഇല്ലാത്തത് തപാല്‍ ഉരുപ്പടികളുടെ വിതരണം അവതാളത്തിലാക്കുന്നു. മാസികകളും ആഴ്ചപ്പതിപ്പുകളും മറ്റും യഥാസമയം വിതരണം ചെയ്യാറില്ല. കത്തുകളും ഇന്റര്‍വ്യൂ കാര്‍ഡുകളും മാത്രമാണ് അതാത് ദിവസങ്ങളില്‍ തന്നെ വിതരണത്തിന് എടുക്കുന്നത്. ജില്ലയിലെ 411 പോസ്റ്റ് ഓഫീസുകളില്‍ 200ഓളം പോസ്റ്റ്മാന്‍മാരുടെ ഒഴിവാണുള്ളത്. ചില സ്ഥലങ്ങളില്‍ മേല്‍വിലാസക്കാരനോട് പോസ്റ്റ് ഓഫീസില്‍ വന്ന...

വേള്‍ഡ് ഫൂട്ട് വോളി: ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

കോഴിക്കോട്: വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന്റെ ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡബ്ല്യൂ എഫ് സി വൈസ് പ്രസിഡന്റ് വി.പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫെബ്രുവരി 24 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചിലാണ് വേള്‍ഡ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img