കോഴിക്കോട്: അമിതവേഗത്തില്‍ വാഹനമോടിക്കുകയും അലക്ഷ്യമായ ഡ്രൈവിംഗിലൂടെ സ്ഥിരം അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ബസ്‌ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ കര്‍ശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരില്‍ ഡോര്‍ അടക്കാത്തതിനെതുടര്‍ന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറുടെ ലൈസന്‍സും...
കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കരിയര്‍ ആയി വര്‍ഷങ്ങളോളം ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനും നേരത്തെ മയക്കുമരുന്ന് കേസില്‍ പിടിയിലായ ആളുമാണ്. ഇയാളുടെ അടുത്ത സുഹൃത്തിനെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പത്ത് പേര്‍ക്കെതിരെ കേസെടുത്തു. 25 പേരടങ്ങുന്ന മറ്റൊരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച...
കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടിരിക്കാന്‍ എത്തിയ കല്‍പ്പറ്റ സ്വദേശി ആദിവാസി യുവാവ് വിശ്വനാഥന്‍ മരിച്ച സംഭവത്തില്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പത്താം തിയതിയിലെ ദൃശ്യങ്ങളാണ് വിശദമായി പരിശോധിച്ചത്. ദൃശ്യങ്ങളിലെ മുഴുവന്‍ പേരെയും പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ വിശ്വനാഥനെ കയ്യേറ്റം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആരെയെങ്കിലും പ്രതിസ്ഥാനത്തേക്ക്...
കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തില്‍ അപൂര്‍വ്വയിനം പക്ഷികള്‍ ഉള്ളതായി കണക്കെടുപ്പില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ കണക്കെടുപ്പ് നടക്കുകയായിരുന്നു. ജില്ലാ വനംവകുപ്പും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്.
149 ഇനത്തെയാണ് ആകെ കണ്ടെത്തിയത്. പൊടിപൊന്മാന്‍, ബെസ്ര പ്രാപ്പിടിയന്‍, കിന്നരി പ്രാപരുന്ത്, റിപ്ലിമൂങ്ങ എന്നിവയാണ് കണ്ടെത്തിയ അപൂര്‍വ്വയിനങ്ങള്‍. പതിനെട്ടു ഇനങ്ങള്‍ ദേശാടകരാണ്....
കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്‌ലാമി ചര്‍ച്ച നടത്തിയെന്ന പ്രചാരത്തിന്റെ പിന്നില്‍ വിവാദം സൃഷ്ടിക്കുന്നത് സി.പി.എം തിരക്കഥയനുസരിച്ചാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. 14 മുസ്ലിം സംഘടനകളുടെ സംയുക്തവേദിയാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി തനിച്ചുള്ള...
കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.
ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് വർക്കേഴ്സ് യൂണിയൻ...
കോഴിക്കോട്: സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ചവര്‍ക്കും പ്രദര്‍ശനവിഭാഗത്തില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ....
കോഴിക്കോട്: കല്ലുത്താന്‍കടവില്‍ നിര്‍മിക്കുന്ന വ്യാപാരകേന്ദ്രത്തിലേക്ക് മാറണമെന്ന കോര്‍പറേഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പാളയത്തെ പച്ചക്കറി വ്യാപാരികള്‍. നാലരയേക്കറോളം സ്ഥലത്ത് നഗരത്തിന്റെ കണ്ണായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാളയം മാര്‍ക്കറ്റ് രണ്ടേക്കറോളം വരുന്ന കല്ലുത്താന്‍കടവിലേക്ക് മാറ്റിയാല്‍ ആയിരത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പാളയത്തുനിന്ന് കുടിയൊഴിക്കപ്പെട്ടാല്‍ അവര്‍ പലയിടങ്ങളിലായി കച്ചവടം നടത്തും. ഇതോടെ അവിടെയുള്ള ചുമട്ട് തൊഴിലാളികള്‍...
കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തി.ആകെ 56 പരാതികളില്‍ 16 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു. 38പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
കമ്മീഷന്‍ ഡയറക്ടര്‍ രാജീവ് പി.ബി, അഡ്വക്കറ്റ്മാരായ ലിസി വി.ടി, അബിജ, സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരായ നിത്യ പി.എന്‍, തുഷാര,...
കോഴിക്കോട്: പതിനാലുകാരിയെ മൂന്നു വര്‍ഷത്തിലേറെ മയക്കുമരുന്നിന് അടിമയാക്കുകയും തുടര്‍ന്ന് കരിയര്‍ ആക്കുകയും ചെയ്ത ലഹരി മാഫിയക്കെതിരെ പൊലീസ് നടപടി തുടങ്ങി. പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയും സംഘത്തില്‍ ഉണ്ട്. ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആള്‍ മയക്കുമരുന്ന് നല്‍കുന്നത്....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...